വയനാട് :വന്യജീവി ആക്രമണം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ജില്ല നേരിടുന്ന പ്രശ്‌നങ്ങള്‍ ചർച്ച ചെയ്യാൻ മന്ത്രിസംഘം ഇന്ന് വയനാട്ടിൽ. മന്ത്രിമാരായ എംബി രാജേഷ്, കെ രാജൻ, എകെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തുന്നത്. രാവിലെ 10ന് സുൽത്താൻ ബത്തേരിയിൽ സർവകക്ഷിയോഗം ചേരുന്നുണ്ട്.
വന്യജീവി പ്രശ്‌നം ചര്‍ച്ച ചെയ്യാൻ മന്ത്രിസംഘം വയനാട്ടില്‍, ഇന്ന് സര്‍വകക്ഷിയോഗം ; രാപ്പകല്‍ സമരവുമായി യുഡിഎഫ്
വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ, മന്ത്രിമാരായ എംബി രാജേഷ്, കെ രാജൻ എന്നിവരാണ് ഇന്ന് വയനാട്ടില്‍ എത്തുന്നത്.
Published : Feb 20, 2024, 9:17 AM IST
ജില്ലയിലെ വനം റവന്യൂ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും മന്ത്രി സംഘം കൂടിക്കാഴ്‌ച നടത്തും. എന്നാൽ മന്ത്രിസംഘം വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുമോ എന്നതില്‍ വ്യക്തതയില്ല.
കാട്ടാനയുടെ ആക്രമണത്തില്‍ തുടര്‍മരണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ യുഡിഎഫ് പ്രഖ്യാപിച്ച രാപ്പകല്‍ സമരവും ഇന്ന് നടക്കും. കലക്‌ടറേറ്റിന് മുന്നില്‍ രാവിലെ 10ന് കെ മുരളീധരൻ എംപിയാണ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുന്നത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാട്ടാന ആക്രമണത്തില്‍ മരിച്ച അജീഷ്, പോള്‍ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിക്കും. അതേസമയം, വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പരസ്യപ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.