കേരളം

kerala

ETV Bharat / state

പ്രിയങ്കാഗാന്ധി നാളെ വയനാട്ടിൽ; മൂന്ന് നിയോജക മണ്ഡലങ്ങളിലും പ്രചാരണ പരിപാടികൾ - PRIYANKA GANDHI AT WAYANAD

കൊട്ടിക്കലാശത്തിന് രാഹുലും എത്തും. ബത്തേരിയിൽ ഇരുവരും നയിക്കുന്ന റോഡ് ഷോ രാവിലെ 10ന്

WAYANAD LOKSABHA BYELECTION  PRIYANKA GANDHI ELECTION GANDHI  RAHUL FOR PRIYANKA CAMPAIGN  RAHUL GANDHI WAYANAD
Priyanka Gandhi And Rahul Gandhi At Wayand During A Road Show (ETV Bharat)

By ETV Bharat Kerala Team

Published : Nov 9, 2024, 1:18 PM IST

വയനാട്: തെരഞ്ഞെടുപ്പ് ആവേശം വാനോളമുയർത്താൻ കൊട്ടിക്കലാശത്തിന് പ്രിയങ്കക്കൊപ്പം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട്ടിലെത്തും. തിങ്കളാഴ്‌ച രാവിലെ 10 ന് സുൽത്താൻ ബത്തേരിയിലാണ് ഇരുവരും നയിക്കുന്ന റോഡ് ഷോ നടക്കുക. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്ത് നിന്നും ബസ്‌റ്റാന്‍റിലേക്കും ഇരുവരും റോഡ് ഷോ നടത്തും.

അതേസമയം, പ്രിയങ്കാ ഗാന്ധിയുടെ മൂന്നാംഘട്ട പ്രചാരണത്തിന് ഞായറാഴ്‌ച വയനാട്ടിൽ തുടക്കമാവും. മൂന്ന് നിയോജക മണ്ഡലങ്ങളിലും പ്രിയങ്ക പ്രചാരണം നടത്തും. ഉച്ചയ്ക്ക് 12.20 ന് മാനന്തവാടി നിയോജക മണ്ഡലത്തിലെ എടവക, 12.50 ന് തരുവണ, 1.30 ന് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കോട്ടത്തറ വെണ്ണിയോട്, രണ്ടിന് കമ്പളക്കാട് എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികളിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തുടർന്ന് ഉച്ചക്ക് ശേഷം മൂന്നിന് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ നായ്‌ക്കെട്ടിയിൽ കോർണർ യോഗത്തിൽ സംസാരിക്കും. 4.15 ന് ചുള്ളിയോട്, 5.10 ന് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ മൂപ്പൈനാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങളിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. നിരവധി ദേശീയ, സംസ്ഥാന നേതാക്കളും വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.

Also Read:പ്രിയങ്കയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രമുള്ള ഭക്ഷ്യ കിറ്റ്; പൊലീസ് കേസെടുത്തു

ABOUT THE AUTHOR

...view details