വയനാട്: ജനവാസമേഖലയിലേക്ക് ആന ഇറങ്ങിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെട്രോളിങ് നടത്തുന്നതിനിടെയാണ് മലയില്‍ നിന്ന് വലിയൊരു ശബ്‌ദം കേട്ടതെന്ന് മുണ്ടക്കെെ ഫോറസ്റ്റ് ഓഫീസിലെ സെഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ശിവരാമന്‍ കെസി പറഞ്ഞു. ചൂരല്‍മല ഭാഗത്ത് മലയിടിക്കുന്ന ശബ്‌ദം കേള്‍ക്കുകയുണ്ടായി. പിന്നീട് നാട്ടുകാര്‍ വിളിച്ചു ഉരുള്‍പൊട്ടലുണ്ടായെന്ന് പറഞ്ഞു.
ചൂരല്‍മല പാലത്തിലേക്ക് പോവുകയുണ്ടായി. അപ്പോഴേക്കും വലിയൊരു ദുരന്തമായി മാറുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉടനെ ആളുകളെ രക്ഷപ്പെടുത്താനായി നാട്ടുകാര്‍ ഇറങ്ങി. 500 ലേറെ പേര്‍ ആ ഭാഗങ്ങളില്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം. കുറച്ചുപേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.