തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലേക്ക് ചൂരൽ മലയിൽ നിന്ന് താത്‌കാലിക പാലം നാളെ പൂർണ നിലയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താകുറിപ്പിലൂടെ അറിയിച്ചു. രാത്രി വൈകിയും പാലം നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് സൈന്യം. ആവശ്യമായ സാമഗ്രികള്‍ പ്രദേശത്ത് എത്തിക്കാനും ശ്രമം നടക്കുന്നു.
വ്യോമസേനയുടെ രണ്ടാമത്തെ വിമാനവും എത്തിയതായാണ് റിപ്പോര്‍ട്ട്. മോട്ടോർ വാഹന വകുപ്പിന്‍റെ നേതൃത്വത്തിൽ 17 ട്രക്കുകളിലായി ഇവ ചൂരൽമലയിലേക്ക് എത്തിക്കും. ഇന്നലെ കണ്ണൂരിലെത്തിയ ആദ്യ വിമാനത്തിൽ നിന്നിറക്കിയ പാലം നിർമാണ സാമഗ്രികൾ ഇന്നലെ രാത്രിയോടെ തന്നെ 20 ട്രക്കുകളിലായി ചൂരൽമലയിലെ ദുരന്ത മേഖലയിലെത്തിച്ചിരുന്നു.