വയനാട്:ദുരന്ത ഭൂമിയായി മാറിയ ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഏഴിമല നാവിക അക്കാദമിയിലെ 60 അംഗ സംഘം ചൂരല്‍മലയിലെത്തി. ലെഫ്റ്റനന്‍റ് കമാന്‍ഡന്‍റ് ആഷിര്‍വാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികര്‍, അഞ്ച് ഓഫീസര്‍മാര്‍, 6 ഫയര്‍ ഗാര്‍ഡ്‌സ്, ഒരു ഡോക്‌ടര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
ഇതിനിടെ മുണ്ടക്കൈ ചെറാട്ട് കുന്ന് കോളനിയില്‍ അകപ്പെട്ട 32 പേരില്‍ 26 പേരെ കണ്ടെത്തി. ഇതില്‍ 24 പേരെ അട്ടമല ക്യാമ്പിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനത്തിനായി ബെയിലി പാലം നിര്‍മാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം ഇന്നെത്തും.