കോഴിക്കോട്: വയനാട് മേപ്പാടി ഉരുൾപൊട്ടലിന്‍റെ ആഘാതം താങ്ങാനാവുന്നതിലും എത്രയോ പതിൻമടങ്ങാണ്. നിലവിൽ മരണ സംഖ്യ 50 കടന്നു. ഇതു ഇനിയും ഉയരുമെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന റിപ്പോർട്ട്. വലിയ ദുരന്തമുണ്ടായ മുണ്ടക്കൈ ഭാഗത്തേക്ക് രക്ഷാ പ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല.
ഒറ്റപ്പെട്ട ഈ പ്രദേശത്തേക്ക് ദേശീയ ദുരന്ത നിവാരണ സംഘം കടക്കാനുള്ള ശ്രമത്തിലാണ്. അവിടെയും നൂറിലേറെ പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വെള്ളമല ഭാഗത്ത് നിന്നാണ് നിലവിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.