എറണാകുളം:വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിപ്പെട്ടവർക്ക് സഹായ നിധിയുമായി ചെന്നൈയിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്‌മ. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട കൂട്ടായ്മയുടെ പ്രതിനിധികൾ ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. രാജ്‌കുമാർ സേതുപതി (കേരള സ്ട്രൈക്കേഴ്‌സ് ഉടമ), സുഹാസിനി മണി രത്നം, ശ്രീപ്രിയ, ഖുശ്‌ബു സുന്ദർ, മീന സാഗർ, ലിസി ലക്ഷ്‌മി തുടങ്ങിയവരാണ് മുഖ്യമന്ത്രിക്ക് നേരിട്ട് ചെക്ക് കൈമാറാൻ എത്തിച്ചേർന്നത്.
വയനാട് ഉരുൾപൊട്ടൽ: സിനിമ മേഖലയിൽ നിന്ന് നിലയ്ക്കാത്ത സഹായ നിധി - Actors contribute money to cmdrf - ACTORS CONTRIBUTE MONEY TO CMDRF
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറി ചെന്നൈയിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്‌മ.
![വയനാട് ഉരുൾപൊട്ടൽ: സിനിമ മേഖലയിൽ നിന്ന് നിലയ്ക്കാത്ത സഹായ നിധി - Actors contribute money to cmdrf WAYANAD LANDSLIDE മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി LATEST NEWS IN MALAYALAM FILMMAKERS ASSOCIATION IN CHENNAI](https://etvbharatimages.akamaized.net/etvbharat/prod-images/09-08-2024/1200-675-22168787-thumbnail-16x9-cm.jpg)
Association Of Filmmakers From Chennai Contribute Money To CMDRF (ETV Bharat)
Published : Aug 9, 2024, 10:20 PM IST
രാജ്‌കുമാർ സേതുപതി, സുഹാസിനി മണി രത്നം, ശ്രീപ്രിയ, ഖുശ്‌ബു സുന്ദർ, മീന സാഗർ, ലിസി ലക്ഷ്‌മി, കല്യാണി പ്രിയദർശൻ, കോമളം ചാരുഹാസൻ, ശോഭന, റഹ്മാൻ, മൈജോ ജോർജ്ജ് തുടങ്ങിയവർ സ്വരൂപിച്ച പണം ആണ് കേരളത്തിന് കൈത്താങ്ങാകുന്നത്.