കോഴിക്കോട്:വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്‍റെയും മകൻ ജിജേഷിന്‍റെയും മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയില്‍ ഉച്ചക്ക് രണ്ട് മണിയോടെയാണ് പോസ്‌റ്റ്‌മോർട്ടം നടപടികള്‍ പൂര്‍ത്തിയായത്. സുൽത്താൻബത്തേരി എംഎൽഎ ഐസി ബാലകൃഷ്‌ണൻ ഉൾപ്പെടെയുള്ള നേതാക്കൾ മെഡിക്കൽ കോളജ് മോർച്ചറി പരിസരത്ത് മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയിരുന്നു.
രണ്ട് ആംബുലൻസുകളിലായാണ് മുതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോയത്. ഇന്നലെ (ഡിസംബര്‍ 27) രാത്രി ജിജേഷിന്‍റെ മരണം സംഭവിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ എൻഎം വിജയൻ്റെ മരണവും സംഭവിക്കുകയായിയരുന്നു.
കഴിഞ്ഞ ചൊവ്വാഴ്‌ച (ഡിസംബര്‍ 24) ആണ് എൻഎം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച നിലയിൽ വീടിനകത്ത് കണ്ടെത്തിയത്. ആദ്യം ബത്തേരി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ ഇരുവരും അതീവ ഗുരുതരാവസ്ഥയിലായിരുന്നു.