കേരളം

kerala

ETV Bharat / state

വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്; വോട്ടുറപ്പിക്കാന്‍ നിശബ്‌ദ പ്രചാരണവുമായി സ്ഥാനാര്‍ഥികള്‍ - WAYANAD BY ELECTION SILENT CAMPAIGN

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും ഇന്ന് നിശബ്‌ദ പ്രചാരണങ്ങള്‍. പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ 8 മുതല്‍.

Chelakkara BYPOLL Campaign  Wayanad And Chelakkara By Election  Silent Campaign For Bypoll  വയനാട് ചേലക്കര വോട്ടെടുപ്പ്
Sathyan Mokeri, Priyanka Gandhi, Navya Haridas (ETV Bharat)

By ETV Bharat Kerala Team

Published : Nov 12, 2024, 7:36 AM IST

വയനാട്:നാളെ (നവംബര്‍ 13) ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വയനാട്ടിലും ചേലക്കരയിലും ഇന്ന് (നവംബര്‍ 12) നിശബ്‌ദ പ്രചാരണം. അവസാന ദിനമായ ഇന്ന് ബഹളങ്ങളൊന്നുമില്ലാതെ പരമാവധി വോട്ടര്‍മാരെ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍. പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്‌ചകളും ചര്‍ച്ചകളുമാണ് സ്ഥാനാര്‍ഥികളുടെ ഇന്നത്തെ പ്രധാന പരിപാടി.

അതേസമയം വിവിധ ഇടങ്ങളില്‍ ഇന്ന് രാവിലെ എട്ട്‌ മണി മുതല്‍ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. ചെറുതുരുത്തി സ്‌കൂളില്‍ നിന്നാണ് വോട്ടിങ് യന്ത്രങ്ങള്‍ അടക്കം വിതരണം ചെയ്യുക. ഉച്ചയോടെ വിതരണം പൂര്‍ത്തിയാക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മൂന്ന് സ്‌ട്രോങ് റൂമുകളിലായാണ് 180 ബൂത്തുകളിലേക്കുള്ള ഇവിഎമ്മുകള്‍ സൂക്ഷിച്ചിരിക്കുന്നത്. മെഷിനുകള്‍ തകരാര്‍ ഉണ്ടായേക്കാമെന്നത് മുന്നില്‍ കണ്ട് 180 ബൂത്തുകള്‍ക്കായി ആകെ 236 മെഷീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

Also Read:വയനാടിന്‍റെ വിധി അറിയാന്‍ ഇനി പത്തുനാള്‍; വീണ്ടും പോളിങ് ബൂത്ത് കയറുന്ന വോട്ടര്‍മാരുടെ മനസിലെന്താവും

ABOUT THE AUTHOR

...view details