കൊല്ലം: കുണ്ടറ പടപ്പക്കരയിൽ അമ്മയെയും മുത്തച്ഛനെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അഖിലിനെ പൊലീസ് നാട്ടിലെത്തിച്ചു. ശ്രീനഗറിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തിങ്കളാഴ്‌ചയാണ് വി അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കൊലപാതകം നടന്ന് നാല് മാസത്തിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ന് രാവിലെയോടെ പ്രതിയെ കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്ക് വേണ്ടി രാജ്യവ്യാപകമായി പൊലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു. പല സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
കൃത്യത്തിന് ശേഷം പ്രതി ഫോൺ ഉപയോഗിച്ചിരുന്നില്ല. പ്രധാന ബാങ്കുകളുടെ ഹെഡ് ഓഫിസ് വഴി പ്രതിക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. 25 ദിവസം മുമ്പ് അഖിലിൻ്റെ അക്കൗണ്ടിൽ നിന്ന് ശ്രീനഗറിലെ ഒരു വ്യാപാര സ്ഥാപനത്തിലേക്ക് പണം പിൻവലിച്ച വിവരം പൊലീസിന് ലഭിച്ചു.
കൂടാതെ ശ്രീനഗറിൽ ഉള്ള ഒരു മലയാളി അഖിലിനെ തിരിച്ചറിയുകയും കുണ്ടറ സിഐയെ വിവരം അറിയിക്കുകയും ചെയ്‌തു. ഇതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് കുണ്ടറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീനഗറിലെ ഒരു വീട്ടിൽ ജോലിക്ക് നിന്നിരുന്ന പ്രതിയെ അറസ്‌റ്റ് ചെയ്‌ത് നാട്ടിലെത്തിച്ചത് .
Also Read: കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ; ഉള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം