കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ശക്തമായ മഴ; മണിമലയാറ്റിലും അച്ചന്‍കോവിലിലും ജലനിരപ്പ് ഉയരുന്നു, ജാഗ്രത നിര്‍ദേശം - Water Level Achankovil And Manimala

ജലനിരപ്പ് അപകടകരമായ നിലയില്‍ മണിമല, അച്ചന്‍കോവില്‍ നദികള്‍. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി. അപകട മേഖലകളിലുള്ളവര്‍ സുരക്ഷിതയിടങ്ങളിലേക്ക് മാറി താമസിക്കണമെന്നും മുന്നറിയിപ്പ്.

ACHANKOVIL WATER LEVEL RISE  MANIMALA RIVER WATER LEVEL RISE  സംസ്ഥാനത്ത് ശക്തമായ മഴ  മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Aug 17, 2024, 7:19 PM IST

തിരുവനന്തപുരം:സംസ്ഥാനത്തെ ശക്തമായ മഴയെ തുടര്‍ന്ന് മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് അപകടകരമായി ഉയരുന്നതായി ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. കേന്ദ്ര ജലകമ്മിഷന്‍റെ കല്ലൂപ്പാറ സ്റ്റേഷന്‍, സംസ്ഥാന ജലസേചന വകുപ്പിന്‍റെ വള്ളംകുളം സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും കേന്ദ്ര ജലകമ്മിഷന്‍റെ പുല്ലാക്കയര്‍ സ്റ്റേഷനില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മണിമല നദിക്കരയില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

അച്ചന്‍കോവില്‍ നദിയിലെ ജലനിരപ്പ് അപകടകരമായി തുടരുകയാണ്. സംസ്ഥാന ജലസേചന വകുപ്പിന്‍റെ കല്ലേലി സ്റ്റേഷന്‍, കോന്നി സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അച്ചന്‍കോവില്‍ നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ച് കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തദ്ദേശീയര്‍ തയ്യാറാവണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Also Read: കേരളത്തിൽ കനത്തമഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മിഷന്‍

ABOUT THE AUTHOR

...view details