കേരളം

kerala

ETV Bharat / state

ജവാനില്‍ മാലിന്യം; പതിനൊന്നര ലക്ഷം മദ്യത്തിന്‍റെ വില്‍പ്പന നിര്‍ത്തി വച്ചു

മാലിന്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ജവാന്‍ മദ്യത്തിന്‍റെ വില്‍പ്പന നിര്‍ത്തി. നശിപ്പിക്കണമോയെന്ന് പിന്നീട് തീരുമാനിക്കും.

Waste in Jawan  sale of liquor stopped  ജവാനില്‍ മാലിന്യം  sample sent for lab test  ജവാനില്‍ മാലിന്യം
waste-in-jawan-sale-of-11-and-half-lakh-ltr-liquor-stopped

By ETV Bharat Kerala Team

Published : Feb 27, 2024, 9:44 PM IST

പത്തനംതിട്ട : സർക്കാർ സ്ഥാപനത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ജനപ്രിയ മദ്യമായ ജവാനിൽ മാലിന്യം കണ്ടെത്തിയ സംഭവത്തിൽ പതിനൊന്നര ലക്ഷം ലീറ്റർ മദ്യത്തിന്‍റെ വിൽപന നിർത്തിവച്ചു(Waste in Jawan).

തിരുവല്ല പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ഫാക്‌ടറിയിൽ നിന്നാണ് ജവാൻ മദ്യം ഉത്പാദിപ്പിക്കുന്നത്( sale of 11 and half lakh ltr liquor stopped).

വടക്കൻ പറവൂരിലെ വാണിയക്കാട്ട് ബിവറേജ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യത്തിലാണ് മാലിന്യം കണ്ടെത്തിയത്. മദ്യം വാങ്ങിയ ഒരു ഉപഭോക്താവാണ് ഇതു സംബന്ധിച്ച പരാതി എക്സൈസിന് നൽകിയത്(sample sent for lab test ).

മാലിന്യം കണ്ടെത്തിയ മദ്യം ലാബിൽ പരിശോധിച്ച ശേഷം ബാക്കിയുള്ള മദ്യം വിൽക്കണോ നശിപ്പിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അധികൃതർ പറഞ്ഞു

ജവാൻ ട്രിപ്പിൾ എക്‌സ് റം 297, 304, 308, 309, 315, 316, 319, 324 ബാച്ചുകളിലും വാരാപ്പുഴ ഔട്ട്ലെറ്റിലെ 307, 322, 267,328, 312,292, 200, 164,293 ബാച്ചുകളിലുമാണ് മാലിന്യം കണ്ടെത്തിയത്.

ഇതിനെ തുടർന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയതിന് ശേഷമാണ് സാമ്പിൾ ലാബിലേക്ക് അയച്ചത്.

എല്ലാ ഔട്ട്ലെറ്റുകളിലും ജവാൻ മദ്യം പരിശോധിച്ചു തുടങ്ങിയതായും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.

Also Read: 'കുടിച്ച്' തകര്‍ത്ത് മലയാളി, ഇത്തവണയും റെക്കോഡ് വില്‍പ്പന ; ആകെ വിറ്റത് 543 കോടിയുടെ മദ്യം

ABOUT THE AUTHOR

...view details