ETV Bharat / state

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് വെള്ളിയാഴ്‌ച തിരശീല ഉയരും; ഇത്തവണ വേദി ആലപ്പുഴയിൽ - STATE SCHOOL SCIENCE FESTIVAL

മേള നടക്കുക അഞ്ച് സ്‌കൂളുകളിലായി. നവംബർ 18 ന് സമാപനം.

SCHOOL SCIENCE FESTIVAL ALAPPUZHA  STATE VOCATIONAL EXPO  LATEST MALAYALAM NEWS  SCHOOL SCIENCE FESTIVAL 2024 VENUE
State School Science Festival 2024 Logo (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 13, 2024, 10:46 PM IST

ആലപ്പുഴ: കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവവും വൊക്കേഷണല്‍ എക്‌സ്‌പോയും വെള്ളിയാഴ്‌ച (നവംബര്‍ 15) വൈകിട്ട് നാലിന് ആലപ്പുഴ സെന്‍റ് ജോസഫ് എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നവംബർ 15 മുതല്‍ 18 വരെ നഗരത്തിലെ അഞ്ച് സ്‌കൂളുകളിലായാണ് ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്.

ലിയോ തേര്‍ട്ടീന്ത് ഹൈസ്‌കൂള്‍, ലജ്‌നത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്‍റ് ജോസഫ് ഹൈ സ്‌കൂള്‍, എസ് ഡി വി ബോയ്‌സ്, ഗേള്‍സ് എന്നീ സ്‌കൂളുകളിൽ പ്രത്യേകം സജ്ജമാക്കിയ വേദികളിലാണ് മേള നടക്കുക.

പ്രധാന വേദിയായ സെന്‍റ് ജോസഫ് ഹൈസ്‌കൂളില്‍ സാമൂഹിക ശാസ്ത്ര, ഐ ടി മേളകളും, ലിയോ തേര്‍ട്ടീന്ത് സ്‌കൂളില്‍ ശാസ്ത്രമേളയും, ലജ്‌നത്തുല്‍ മുഹമ്മദീയ ഹൈസ്‌കൂളില്‍ ഗണിത ശാസ്ത്രമേളയും എസ് ഡി വി ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകളില്‍ പ്രവൃത്തി പരിചയമേളയുമാണ് നടക്കുന്നത്. കൂടാതെ കരിയര്‍ സെമിനാര്‍, കരിയര്‍ എക്‌സിബിഷന്‍, കലാപരിപാടികള്‍ തുടങ്ങിയവും ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദികളില്‍ നടക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ കെ ജീവന്‍ ബാബു നവംബര്‍ 15 ന് രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തുന്നതോടെ മേളക്ക് തുടക്കമാകും. രാവിലെ 10 മുതല്‍ സെന്‍റ് ജോസഫ് എച്ച് എസ് എസില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഇത്തവണ മുതല്‍ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന ജില്ലയ്ക്ക് എജ്യുക്കേഷന്‍ മിനിസ്‌റ്റേഴ്‌സ് ട്രോഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്നുള്ള 5,000 ത്തോളം വിദ്യാര്‍ഥികള്‍ 180 ഓളം ഇനങ്ങളിലായി പങ്കെടുക്കും.

Also Read:രണ്ടാം ക്ലാസുകാരിയുടെ കഥ ഇനി മൂന്നാം ക്ലാസുകാർ പഠിക്കും; അഭിമാന നേട്ടവുമായി മെയ് സിതാരയുടെ 'പൂമ്പാറ്റുമ്മ'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.