കേരളം

kerala

ETV Bharat / state

പൂരത്തിന് എന്താണ് സംഭവിച്ചതെന്ന് ഡിജിപിയും മുഖ്യമന്ത്രിയും തീരുമാനിക്കട്ടെ; റിപ്പോട്ടിൽ സര്‍ക്കാര്‍ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയണം: വിഎസ്‌ സുനില്‍ കുമാര്‍ - VS Sunilkumar On Thrissur Pooram

പൂരം റിപ്പോട്ടിൽ ഗവൺമെന്‍റ് എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിഞ്ഞതിന് ശേഷം പ്രതികരിക്കുമെന്ന് വിഎസ് സുനിൽകുമാർ. തൃശൂർ പൂരം ആസൂത്രിതമായി അലങ്കോലപ്പെടുത്തിയതാണെന്ന് അദ്ദേഹം ആരോപിച്ചു.

THRISSUR POORAM DISRUPTION  പൂരം റിപ്പോർട്ട്  THRISSUR POORAM CONTROVERSY  THRISSUR POLITICS NEWS
VS Sunilkumar (ETV Bharat)

By ETV Bharat Kerala Team

Published : Sep 25, 2024, 5:52 PM IST

തൃശൂർ: പൂരം റിപ്പോർട്ട് വിഷയത്തിൽ പ്രതികരണവുമായി മുൻ മന്ത്രിയും സിപിഐ നേതാവുമായ വിഎസ് സുനിൽകുമാർ. ഗവൺമെന്‍റ് ആ റിപ്പോർട്ടിന്മേൽ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അറിഞ്ഞതിന് ശേഷം മാത്രമേ ഔദ്യോഗികമായ പ്രതികരണത്തിന് കഴിയുവെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഎസ് സുനിൽ കുമാർ.

റിപ്പോർട്ടിന്‍റെ ഉള്ളടക്കത്തെ സംബന്ധിച്ച് മാധ്യമങ്ങളിൽ പല വാർത്തകളും വരുന്നുണ്ട്. റിപ്പോർട്ടിൽ കൂടുതൽ അന്വേഷണം വേണോ എന്നത് സർക്കാരിന്‍റെ തീരുമാനമാണ്. റിപ്പോർട്ടിൽ പൂരത്തിന്‍റെ ദുരൂഹത സംബന്ധിച്ചുള്ള വിവരങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിഎസ് സുനിൽകുമാർ സംസാരിക്കുന്നു (ETV Bharat)

തൃശൂർ പൂരത്തെ എൻഡിഎ സ്ഥാനാർഥിയുടെ രാഷ്ട്രീയമായ വിജയത്തിന് വേണ്ടി കരുവാക്കി ഉപയോഗപ്പെടുത്തിയെന്നത് സത്യമാണെന്ന് സുനിൽകുമാർ പറഞ്ഞു. അതിന്‍റെ പിന്നിൽ ആരൊക്കെ പ്രവർത്തിച്ചിട്ടുണ്ട് എന്നതിനെ കുറിച്ച് ജനങ്ങൾക്കറിയണം. അത് അറിയണമെന്നുള്ളത് ജനങ്ങളുടെ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പൂരം വിഷയത്തിൽ ഒരു ദേവസ്വത്തെയും പഴിചാരുന്നില്ലെന്ന് സുനിൽ കുമാർ പറഞ്ഞു. കാരണം പൂരം നടത്താൻ വേണ്ടിയാണ് ഓരോ ദേവസ്വത്തെയും രൂപീകരിച്ചത്. അതുകൊണ്ട് തന്നെ പൂരം കലക്കാൻ ഒരു ദേവസ്വവും പ്രവർത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൂരത്തിന് എന്താണ് സംഭവിച്ചതെന്ന് ഡിജിപിയും മുഖ്യമന്ത്രിയും തീരുമാനിക്കട്ടെ. റിപ്പോർട്ട് പുറത്ത് വരുമ്പോൾ സംഭവത്തിനെ കുറിച്ച് വിശദമായി മനസിലാക്കാൻ സാധിക്കും. പൂരത്തിനെ കുറിച്ചുള്ള തർക്കത്തിൽ എത്രയും പെട്ടെന്ന് ഒരവസാനം ഉണ്ടാക്കണമെന്നും അദ്ദേഹം അറിയിച്ചു.

പൂരവുമായി ബന്ധപ്പെട്ട് ഈ മാസം 24ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം എഡിജിപി ഡിജിപിക്ക് നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. റിപ്പോർട്ടിന്മേൽ ഗവൺമെന്‍റ് എന്ത് തീരുമാനമാണ് എടുക്കുന്നതെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു.

പൂരം അലങ്കോലപ്പെടുത്തിയത് ആസൂത്രിതമായിരുന്നോ എന്ന കാര്യത്തിൽ ചർച്ച നടക്കുകയാണ്. പൂരത്തിന്‍റെ പിന്നിലുള്ള രാഷ്‌ട്രീയ ഗൂഢാലോചന പുറത്തുവന്നേ മതിയാകൂ. അത് പുറത്ത് കൊണ്ടുവരേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്. അടുത്ത പൂരം വരുന്നതിന് മുമ്പ് ഈ വിഷയത്തിന് വ്യക്തത വരുത്തണമെന്ന് വിഎസ് സുനിൽ കുമാർ വ്യക്തമാക്കി.

Also Read:തൃശൂർ പൂരം കലക്കൽ: ആര്‍എസ്എസിന് ഒന്നും മറയ്ക്കാനില്ലെന്ന് കെ സുരേന്ദ്രൻ

ABOUT THE AUTHOR

...view details