വിഎസ് സുനിൽകുമാർ മാധ്യമങ്ങളോട് (ETV Bharat) തൃശൂർ :എഡിജിപിയുടെ കൂടിക്കാഴ്‌ച സംബന്ധിച്ചുള്ളത് വാർത്ത മാത്രമാണെന്ന് വിഎസ് സുനിൽകുമാർ. എഡിജിപി സന്ദർശനം നടത്തിയെന്നുളളതും മുഖ്യമന്ത്രിയുടെ ഓഫിസിൽ അതിൻ്റെ വിശദീകരണം നൽകിയെന്നുളളതും നിങ്ങളുടെ വാർത്തയാണ്. അതിൻ്റെ വസ്‌തുതയെന്താണെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വാർത്തയും വസ്‌തുതയും തമ്മിൽ വ്യത്യാസമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്ഥിരീകരണം കൊടുത്തു എന്നുളളതിന് എഡിജിപി ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. പരസ്യമായി പറഞ്ഞിട്ടില്ല. വാർത്തയനുസരിച്ച് കാര്യം ഗൗരവമുളളതാണെന്ന് അദ്ദേഹം പറഞ്ഞു.
പൂരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം, ആരാണ് പൂരം കലക്കിയതെന്നാണ് അറിയേണ്ടതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സ്ഥിരീകരിച്ചാൽ അല്ലേ കാര്യമുള്ളുവെന്നും പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട റിപ്പോർട്ട് കോടതിക്ക് കൈമാറിയിട്ടുണ്ട്.
ആ റിപ്പോർട്ട് ജനങ്ങളും മീഡിയയും അറിഞ്ഞിട്ടില്ലായെന്നുളളതാണ്. സർക്കാരിന് ആ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെങ്കിൽ അത് പുറത്ത് വിടണമെന്നാണ് എൻ്റെ ആഗ്രഹം. അത് ഗൗരവതരമായ റിപ്പോർട്ട് ആയതുകൊണ്ടാണ് അത് പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നതെന്ന് സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
Also Read:എഡിജിപി സിപിഎമ്മുകാരനല്ല; ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്‌ച നടത്തിയോ എന്ന് അറിയില്ലെന്നും മന്ത്രി എംബി രാജേഷ്