ഇടുക്കി:ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ എത്തിയയാൾ പിടിയിൽ. കുമ്പപ്പാറ സ്വദേശിയായ പൊന്നുപാണ്ടിയെയാണ് പോളിങ് ഉദ്യോഗസ്ഥർ പിടികൂടി പൊലീസിന് കൈമാറിയത്. കുമ്പപ്പാറ ആണ്ടവൻ എസ്‌റ്റേറ്റിലെ നിവാസിയായ ഇയാൾ സഹോദരൻ പൊന്നുരാജയുടെ പേരിലുള്ള വോട്ട് ചെയ്യാനാണ് കുമ്പപ്പാറ പതിനാറാം ബൂത്തിൽ എത്തിയത്. യഥാർഥ വോട്ടർ അല്ലെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ ആൾമാറാട്ടത്തിന് കേസ് എടുക്കാൻ നിർദേശം നൽകി ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്ത ആളാണ് പൊന്നുപാണ്ടി.
ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാനെത്തി; കുമ്പപ്പാറ സ്വദേശി പിടിയിൽ - Voter impersonation arrest
ഇടുക്കിയിൽ സഹോദരന്‍റെ പേരില്‍ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ. അറസ്റ്റിലായത് വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്ത ആൾ
VOTER IMPERSONATION
Published : Apr 26, 2024, 6:50 PM IST