പത്തനംതിട്ട: ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ദേവസ്വം മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ശബരിമല സന്ദര്‍ശനത്തിനായി പമ്പയില്‍ എത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കര്‍ക്കടക മാസപൂജയ്ക്കായി നട തുറന്നപ്പോള്‍ നിരവധി തീര്‍ഥാടകരാണ് കോരിച്ചൊരിയുന്ന മഴയിലും ദര്‍ശനത്തിനായി എത്തിക്കൊണ്ടിരിക്കുന്നത്.
'മകരവിളക്ക് ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും': മന്ത്രി വി എന്‍ വാസവന്‍ - Vasavan On Makaravilakk Preparation - VASAVAN ON MAKARAVILAKK PREPARATION
മകരവിളക്കുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് യോഗം പ്രത്യേക യോഗം. ദേവസ്വം മന്ത്രിയായതിന് ശേഷം ആദ്യ ശബരിമല സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മന്ത്രി വി എന്‍ വാസവന്‍.
Published : Jul 16, 2024, 7:01 AM IST
|Updated : Jul 16, 2024, 7:31 AM IST
ഇവര്‍ക്ക് സുഗമമായി ദര്‍ശനം നടത്തി തിരികെ പോകാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി ഉറപ്പുവരുത്തി. മകരവിളക്കുമായി ബന്ധപ്പെട്ട് ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്, അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ഇന്ന് (ജൂലൈ 16) രാവിലെ 11 ന് പമ്പ ശ്രീരാമസാകേതം ഹാളില്‍ ചേരുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്, ജില്ലാ പൊലീസ് മേധാവി വി അജിത്ത്, ജി സുന്ദരേശന്‍, എന്നിവര്‍ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
Also Read:കണ്‌ഠര് രാജീവര് ശബരിമല തന്ത്രിസ്ഥാനം ഒഴിയുന്നു; മകൻ ബ്രഹ്മദത്തൻ സ്ഥാനം ഏറ്റെടുക്കും