വിഷ്‌ണുജിത്ത് ബസ് കയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ (ETV Bharat) മലപ്പുറം:പള്ളിപ്പുറത്ത് നിന്നും കാണാതായ വിഷ്‌ണുജിത്ത് എന്ന യുവാവ് കോയമ്പത്തൂരിൽ എത്തിയതായി സൂചന. കഴിഞ്ഞ ബുധനാഴ്‌ച (സെപ്‌റ്റംബർ 3) രാത്രി പാലക്കാട് കെഎസ്ആർടിസി സ്‌റ്റാന്‍റിൽ നിന്ന് വിഷ്‌ണുജിത്ത് കോയമ്പത്തൂർ ബസിൽ കയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
കഞ്ചിക്കോട് വച്ചാണ് ഫോണ്‍ ഓഫായത് എന്നതിനാല്‍ കോയമ്പത്തൂര്‍ റൂട്ടിലാണ് ഇയാള്‍ യാത്ര ചെയ്‌തത് എന്നാണ് പൊലീസിന്‍റെ നിഗമനം. ഇതനുസരിച്ച് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
ഇന്നലെയായിരുന്നു (സെപ്‌റ്റംബർ 8) വിഷ്‌ണുവിന്‍റെ വിവാഹം നടക്കേണ്ടിയിരുന്നുത്. വിവാഹാവശ്യത്തിന് പണം സംഘടിപ്പിക്കാൻ പോയതാണ് ഇയാള്‍. ഒരുലക്ഷം രൂപ ലഭിക്കുകയും ഇതില്‍ 10,000 രൂപ വിഷ്‌ണുജിത്ത് വീട്ടിലേക്ക് അയക്കുകയും ചെയ്‌തിട്ടുണ്ട്. അതേദിവസം രാത്രി മുതലാണ് വിഷ്‌ണുവിനെ കുറിച്ച് ഒരു വിവരവും ലഭിക്കാതായതെന്ന് മാതാപിതാക്കൾ അറിയിച്ചു.
ഈ മാസം നാലാം തീയതി മുതലാണ് മലപ്പുറം പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്‌ണുജിത്തിനെ (30) കാണാതായത്. കഞ്ചിക്കോട്ട് ഒരു ഐസ്‌ക്രീം കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്‌തിരുന്നത്. വിഷ്‌ണുജിത്തിന് സാമ്പത്തിക ബാധ്യത ഉള്ളതായാണ് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞത്. മാത്രമല്ല സുഹൃത്ത് നൽകിയ ഒരു ലക്ഷം രൂപയുമായി വിഷ്‌ണുജിത്ത് കഞ്ചിക്കോട്ട് നിന്നും പാലക്കാട് ടൗണിലേക്ക് പോയതായി സുഹൃത്ത് അറിയിച്ചതായി വിഷ്‌ണുജിത്തിന്‍റെ മാതാവ് വ്യക്തമാക്കി.
Also Read:മാതാപിതാക്കളിൽ നിന്ന് ശാരീരിക അതിക്രമം നേരിട്ടോ എന്ന് അന്വേഷിക്കും; 13കാരിയെ കാണാതായ സംഭവത്തില്‍ തിരുവനന്തപുരം ഡിസിപി