കോട്ടയം:കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി ഞീഴൂർ വില്ലേജ് ഓഫിസർ പിടിയിലായി. കടുത്തുരുത്തി അറുന്നൂറ്റിമംഗലം മങ്ങാട് കമ്പനിപ്പടി കുറുമുള്ളീല്‍ ജോർജ് ജോണാണ് (52) വിജിലൻസിന്‍റെ പിടിയിലായത്. വ്യാഴാഴ്‌ച (ഏപ്രില്‍ 4) ഉച്ചയ്‌ക്ക് 1 മണിക്കാണ് ഇയാള്‍ അറസ്റ്റിലായത്.
കാനഡയില്‍ പോകുന്നതിനായി പഞ്ചായത്തില്‍ ജനനം രജിസ്റ്റർ ചെയ്യുന്നതിന് പാലാ ആർഡിഒ ഓഫിസില്‍ യുവാവ് അപേക്ഷ നല്‍കിയിരുന്നു. ഇത് പരിശോധിച്ച് റിപ്പോർട്ട് നല്‍കാൻ ആർഡിഒ ഓഫിസില്‍ നിന്ന് ഞീഴൂർ വില്ലേജ് ഓഫിസർ ജോർജ് ജോണിന് കൈമാറി. ഇതില്‍ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഇയാള്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. 1300 രൂപയാണ് ഇയാള്‍ യുവാവില്‍ നിന്നും കൈപ്പറ്റിയത്.