കൈക്കൂലി വാങ്ങിയ കേസ്; വില്ലേജ് ഓഫീസർ അറസ്റ്റിൽ (Etv Bharat) മലപ്പുറം: കൈക്കൂലി വാങ്ങിയ കേസിൽ വില്ലേജ് ഓഫീസർ അറസ്‌റ്റിൽ. തുവ്വൂർ വില്ലേജ് ഓഫീസർ സുനിൽ രാജിനെയാണ് വിജിലൻസ് സംഘം അറസ്‌റ്റ് ചെയ്‌തത്. നീലാഞ്ചേരി സ്വദേശി തെച്ചിയോടൻ ജമീലയിൽ നിന്നും വാങ്ങിയ 20,000 രൂപയും വിജിലൻസ് സംഘം കണ്ടെടുത്തു.
സുനിൽ രാജിനെതിരെ വ്യാപക അഴിമതി ആരോപണങ്ങളാണ് ഉയർന്നിരുന്നത്. നീലാഞ്ചേരി സ്വദേശി തെച്ചിയോടെ ജമീല ഭൂമിയുടെ പട്ടയത്തിനായി പലതവണയായി വില്ലേജ് ഓഫീസ് കയറിയിറങ്ങിയിട്ടും 52000 നൽകിയാൽ പട്ടയം ശരിയാക്കിത്തരാം എന്നായിരുന്നു സുനിൽ രാജന്‍റെ മറുപടി.
സ്വന്തമായി ഒരു വീടു പോലുമില്ലാത്ത ജമീല കൈക്കൂലി തുക കുറക്കാൻ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. പിന്നീട് വാർഡ് മെമ്പർ ഉൾപ്പെടെയുള്ള പ്രാദേശിക രാഷ്‌ട്രീയ നേതാക്കൾ ജമീലയെ സഹായിക്കാൻ വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടെങ്കിലും 32000 രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. ഇതും ജമീലക്ക് സംഘടിപ്പിക്കാൻ സാധിച്ചില്ല. പിന്നീട് പലരിൽ നിന്നായി കടം വാങ്ങിയ ഇരുപതിനായിരം രൂപ സുനിൽ രാജിന് നൽകുകയായിരുന്നു. ഈ തുകയാണ് വിജിലൻസ് സംഘം കണ്ടെടുത്തത് .
Also Read: 10 ലക്ഷം രൂപ കൈക്കൂലി വാങ്ങി; എൻഎച്ച്എഐ ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെടെ 7 പേരെ അറസ്‌റ്റ് ചെയ്‌ത് സിബിഐ