കേരളം

kerala

ETV Bharat / state

ഗുരുവായൂർ ക്ഷേത്രത്തിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണം; ഉത്തരവിറക്കി ഹൈക്കോടതി - SHOOTING RESTRICTED AT GURUVAYUR

പിറന്നാള്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല ക്ഷേത്ര നടപ്പന്തലെന്നും കോടതി.

HIGH COURT ON GURUVAYUR TEMPLE  WEDDING PHOTOGRAPHY GURUVAYUR  ഗുരുവായൂർ ക്ഷേത്രം  GURUVAYUR TEMPLE HC RESTRICTION
ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണം (ETV Bharat)

By ETV Bharat Kerala Team

Published : Sep 18, 2024, 11:46 AM IST

എറണാകുളം :ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോ ചിത്രീകരിക്കുന്നത് ഹൈക്കോടതി വിലക്കി. ചിത്രകാരി ജസ്‌ന സലീം ക്ഷേത്ര പരിസരത്ത് പിറന്നാൾ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിൻ്റെ ഭാഗത്തു നിന്നും ഇടപെടൽ.

പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല നടപ്പന്തലെന്നും ദേവസ്വം ബഞ്ച് കുറ്റപ്പെടുത്തി. കൂടാതെ വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെയുള്ള ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിലെ വീഡിയോഗ്രാഫി പൂർണ്ണമായി നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രഫിയും കോടതി വിലക്കി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കിഴക്കേ നടയിലെ ദീപസ്‌തംഭത്തിന് സമീപത്തു കൂടി ക്ഷേത്രത്തിൻ്റെ ഉൾവശം ചിത്രീകരിക്കുന്നതും കോടതി തടഞ്ഞു. ഭക്തരെ തടസപ്പെടുത്തുന്ന നീക്കം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി കൈക്കൊള്ളണം. ഇതിനായി ആവശ്യമെങ്കിൽ പൊലീസിന്‍റെ സഹായവും തേടാമെന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഗുരുവായൂർ ക്ഷേത്രത്തിന്‍റെ പവിത്രത സംരക്ഷിക്കപ്പെടണമെന്നും ക്ഷേത്രത്തിലെ മതപാരമ്പര്യങ്ങൾ ലംഘിക്കപ്പെടരുതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഭക്തരുടെ ഹർജി.

Also Read: ഉത്രാട ദിനാഘോഷം; ഗുരുവായൂർ ക്ഷേത്രത്തിൽ കാഴ്‌ചക്കുല സമർപ്പണം

ABOUT THE AUTHOR

...view details