വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് മലപ്പുറം: കേരളത്തില്‍ ബിജെപി ജയിച്ചില്ലെങ്കിലും കേന്ദ്രം ഇക്കുറിയും മോദി തന്നെ ഭരിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ നിന്ന് മാത്രമാണ് കൂടുതല്‍ മോദി വിരുദ്ധര്‍ വിജയിച്ച് പോകുന്നത്. ലീഗിനെയും കേരള കോണ്‍ഗ്രസിനെയും പോലെ വില പേശല്‍ ശക്തിയാകാനാണ് എസ്എന്‍ഡിപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പ്രത്യേകിച്ച് ഒരു നിലപാടും എസ്എന്‍ഡിപി സ്വീകരിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി വളാഞ്ചേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഭാഗമാകില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ആര് ജയിച്ചാലും ഡല്‍ഹിയിലെത്തിയാല്‍ മോദിയെ എതിര്‍ക്കാന്‍ ഒന്നാകുന്ന കാഴ്‌ചയാണ് കാണുന്നത്. കേരളത്തില്‍ ബിജെപിക്ക് സാധ്യത കുറവാണെങ്കിലും കേന്ദ്രം മോദി തന്നെ ഭരിക്കും. മോദിയുടെ ശൈലി കൊണ്ട് ഇന്ത്യ അദ്ദേഹത്തെ ഹൃദയം കൊണ്ട് സ്വീകരിച്ചു എന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപി ഒരു സാമുദായിക സംഘടന എന്ന നിലയ്ക്ക് സാമുദായിക ശക്തി സമാഹരിച്ച് വിലപേശല്‍ ശക്തിയാകാനാണ് ശ്രമിക്കുന്നത്. ലീഗിനും കേരള കോണ്‍ഗ്രസിനും ബാര്‍ഗെയ്ന്‍ പവര്‍ ഉണ്ടായത് സാമുദായിക ശക്തി സമാഹരിച്ചത് കൊണ്ടാണെന്നും എസ്എന്‍ഡിപിക്ക് നിലവില്‍ അത്തരം ശക്തിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എല്ലാ പാര്‍ട്ടിക്കാരും അടങ്ങുന്ന സമുദായ സംഘടനയാണ് എസ്എന്‍ഡിപി. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പില്‍ പ്രത്യേക നിലപാട് സ്വീകരിക്കാറില്ല. അവരവരുടെ വിശ്വാസത്തിനും ആദര്‍ശത്തിനും അനുസരിച്ച് വോട്ട് ചെയ്യാനാണ് സമുദായ അംഗങ്ങളോട് പറയാറുള്ളത്. മലപ്പുറം ജില്ലയില്‍ എസ്എന്‍ഡിപി സംഘടനാ പ്രവര്‍ത്തനം മോശമാണെന്നും അദ്ദേഹം പറഞ്ഞു. മൗനം വിദ്വാന് ഭൂഷണം എന്നാണ് തെരഞ്ഞെടുപ്പ് കാലത്ത് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read :
- 'കേന്ദ്രസർക്കാർ പിണറായിയെ ജയിലിലടയ്ക്കാത്തത് എന്തുകൊണ്ട് ?' ; മുഖ്യമന്ത്രിയെയും ബിജെപിയെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
- കണ്ണൂർ പോര് ഫോട്ടോഫിനിഷിലേക്കോ...? പ്രവചനാതീതം കണ്ണൂർ...
- ലക്ഷദ്വീപ് നാളെ പോളിങ് ബൂത്തിലേക്ക്; വിപുലമായ സന്നാഹങ്ങളൊരുക്കി ദ്വീപ് ഭരണകൂടം