സംസ്ഥാനത്ത പച്ചക്കറി വിലയില്‍ ഇന്ന് ചെറിയ ഏറ്റക്കുറച്ചിലുകള്‍ മാത്രമാണുള്ളത്. കോഴിക്കോട് മുരിങ്ങ വിലയില്‍ നേരിയ വര്‍ധന. കഴിഞ്ഞ ദിവസം കിലോയ്‌ക്ക് 60 രൂപയായിരുന്ന മുരിങ്ങയ്‌ക്ക് ഇന്ന് 20 രൂപ വര്‍ധനവുണ്ടായി കിലോയ്‌ക്ക് 80 രൂപയാണ് ഇന്നത്തെ വില. കണ്ണൂരിലെ പച്ചക്കറി വിലയില്‍ യാതൊരു വ്യത്യാസവും ഉണ്ടായിട്ടില്ല. ഇന്നലത്തെ അതേ വില തുടരുകയാണ് ഇന്നും. അതേസമയം കാസര്‍കോട് മിക്ക പച്ചക്കറി വിലയിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. തക്കാളി, സവാള, ഇഞ്ചി, ഉരുളക്കിഴങ്ങ്, മുരിങ്ങ എന്നിവയ്‌ക്ക് വില കുറഞ്ഞിട്ടുണ്ട്. ഇന്നലെ 100 രൂപയായിരുന്ന ഇഞ്ചിക്ക് ഇന്ന് 98 രൂപയാണ് വില. 130 രൂപയായിരുന്ന മുരിങ്ങയ്‌ക്ക് ഇന്ന് 120 രൂപയാണ് വില. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ പച്ചക്കറി നിരക്കറിയാം വിശദമായി.