കേരളം

kerala

ETV Bharat / state

കള്ള് ചെത്തിനൊപ്പം കൃഷിയും; വിജയഗാഥ രചിച്ച് കീഴാറ്റൂരിലെ രജീഷ് - vegetable cultivation by rajeesh - VEGETABLE CULTIVATION BY RAJEESH

കള്ള് ചെത്ത് തൊഴിലാളിയായ രജീഷ് ഇടവേളകളില്‍ പച്ചക്കറി കൃഷിയുമായി മുന്നേറുകയാണ്‌

TODDY WORKER RAJEESH CULTIVATES  VEGETABLE CULTIVATION  AGRICULTURE IN TALIPARAMBA KANNUR  പച്ചക്കറി കൃഷി
VEGETABLE CULTIVATION BY RAJEESH

By ETV Bharat Kerala Team

Published : Apr 17, 2024, 9:19 PM IST

പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിച്ച്‌ രജീഷ്

കണ്ണൂർ: കള്ള് ചെത്തു തൊഴിലാളിയായ കീഴാറ്റൂരിലെ രജീഷ് വെറുമൊരു ചെത്ത് തൊഴിലാളി അല്ല. കൃഷി അദ്ദേഹത്തിന് ജീവനാണ്. ചെത്ത് കഴിഞ്ഞാൽ നേരെ പച്ചക്കറി തോട്ടത്തിലേക്ക്. അവിടെ വെണ്ട, മത്തൻ, ചീര പയർ, വഴുതന എന്നിങ്ങനെ പലതരം പച്ചക്കറികൾ.

കർഷകനായ അച്ഛൻ ദാമോദരൻ പകർന്നു നൽകിയതാണ് രജീഷിന് കൃഷിരീതികളും കൃഷിയോടുള്ള സ്നേഹവും. ലാഭമില്ലെങ്കിലും കൃഷി ചെയ്യുമ്പോൾ കിട്ടുന്ന സംതൃപ്‌തി വലുതാണെന്ന് രജീഷ് പറയുന്നു.

ചാണകവും കടലപ്പിണ്ണാക്കും ചേർത്ത മിശ്രിതമാണ് വളമായി ഉപയോഗിക്കുന്നത്. കൃഷി ഭവന്‍റെയും കൃഷി വകുപ്പിന്‍റെയും സഹായവും രജീഷിന് ലഭിക്കുന്നുണ്ട്. ഇക്കുറി പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയ തണ്ണിമത്തൻ കൃഷിയും വിജയം കണ്ടതോടെ വരും വർഷങ്ങളിൽ കൂടുതൽ വ്യാപിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് രജീഷ്. ഈ യുവാവിന് പൂർണ്ണ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്.

ALSO READ:കടുത്ത വേനലിലും നൂറുമേനി വിളവ്; വിഷു സദ്യ കെങ്കേമമാക്കാൻ പുതിയോട്ടിൽ താഴം വയലിലെ പച്ചക്കറികളുണ്ട്

ABOUT THE AUTHOR

...view details