തിരുവനന്തപുരം :ഭരണകൂടങ്ങളുടെ ഇംഗിതങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും മുന്നില്‍ മുട്ടുമടക്കുന്ന വര്‍ത്തമാനകാല മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നും തികച്ചും വ്യത്യസ്‌തമായി മാധ്യമ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പടിച്ച വ്യക്തിയായിരുന്നു റാമോജി റാവുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
ജീവിതാവസാനം വരെ ഈ ആദര്‍ശത്തില്‍ മുറുകെ പിടിച്ച വ്യക്തിയെന്ന നിലയില്‍ അദ്ദേഹം എന്നും ആദരിക്കപ്പെടും. സിനിമ, സാഹിത്യം, വിദ്യാഭ്യാസം, മാധ്യമരംഗം തുടങ്ങിയ മേഖലകളില്‍ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. കൈവച്ച എല്ലാ മേഖലകളെയും കഠിനമായ പരിശ്രമത്തിലൂടെ വ്യത്യസ്‌തമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.