കോഴിക്കോട് :പ്രശസ്‌തമായ കടലുണ്ടി വാവുത്സവത്തിന് തുടക്കം കുറിച്ചു. വാദ്യമേളങ്ങളുടെയും പുഷ്‌പവൃഷ്‌ടിയുടെയും അകമ്പടിയോടെ ആയിരങ്ങളെ സാക്ഷിയാക്കി ജാതവ കോട്ടയിൽ നിന്ന് ജാതവൻ ഊരുചുറ്റാനിറങ്ങി. കോട്ടമുറ്റത്തെത്തിയ കാരണവരെ ദേശാവകാശികൾ വണങ്ങുന്നതോടെയാണ് വാവുത്സവത്തിൻ്റെ പ്രധാന ചടങ്ങുകൾക്ക് ആരംഭമാകുന്നത്.
ചെണ്ട മേളത്തിന്‍റെ അകമ്പടിയോടെ കുതിരപ്പുറത്ത് ജാതവൻ ജാതവ കോട്ടയിലേക്ക് എഴുന്നള്ളിയെത്തും. തുടർന്ന് മൂന്നുതവണ കോട്ടയെ വലം വയ്ക്കും. പിന്നെ പ്രധാന കർമ്മിയുടെ എട്ട്യാട്ട് വീട്ടിലേക്ക് പരിവാരസമയമുള്ള പുറപ്പാടാണ്. എട്ട്യാട്ടു വീട്ടിൽ നിന്നും മടങ്ങിയെത്തുന്നത് കാരകളി പറമ്പിലേക്കാണ്. കാരകളി പറമ്പിൽ ജാതവനെ കാത്തിരിക്കുന്ന ഭക്തർ പുഷ്‌പവൃഷ്‌ടി നടത്തിയും ഹർഷാരവം മുഴക്കിയും ജാതവനെ സ്വീകരിക്കും.