കേരളത്തില്‍ ആദ്യമായി വന്ദേ ഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍; ഒരൊറ്റ സര്‍വീസ് മാത്രം; സ്‌റ്റോപ്പുകളും സമയക്രമവും അറിയാം - vande bharat special service kerala - VANDE BHARAT SPECIAL SERVICE KERALA
സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് 11 മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് കൊച്ചുവേളിയില്‍ നിന്നും മംഗളുരുവില്‍ എത്തും.
മംഗളൂരു:കേരളത്തില്‍ നാളെ (ജുലൈ 1) വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. മംഗളൂരു- കൊച്ചുവേളി റൂട്ടിലാണ് വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ കൊച്ചുവേളിയില്‍ നിന്നാണ് സര്‍വീസ് തുടങ്ങുക. നാളെ ഒരു ദിവസത്തേക്ക് മാത്രമാണ് പ്രത്യേക സർവീസ് നടത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വന്ദേഭാരത് സ്‌പെഷ്യല്‍ സർവീസ് ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അന്നേ ദിവസം രാത്രിയോടെ ട്രെയിന്‍ മംഗലാപുരത്ത് എത്തിച്ചേരും. എട്ട് കോച്ചുകളാണ് പുതിയ സര്‍വീസിനുള്ളത്. 11 മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് കൊച്ചുവേളിയില്‍ നിന്നും മംഗളുരുവില്‍ എത്തിച്ചേരും.
കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. എസി ചെയര്‍കാറില്‍ കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് 1470 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടില്‍ എക്‌സിക്യുട്ടീവ് ചെയര്‍കാറില്‍ 2970 രൂപയും നിരക്കാവും. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു. ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.