തിരുവനന്തപുരം:പാല്‍കുളങ്ങര ചെമ്പകശ്ശേരി ലെയിനില്‍ വീട്ടമ്മയെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തളളി. ഒന്നാം അഡീഷണൽ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
പ്രതി ഉപയോഗിച്ച തോക്ക് പൊലിസിന് ലഭിച്ചു. കഴിഞ്ഞ 20 ദിവസമായി പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സ്ത്രീ ആണ് എന്ന പരിഗണന നൽകണം എന്നും പ്രതിഭാഗം വാദിച്ചു.
കൊല്ലണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി വെടി വച്ചത്. പ്രതിക്ക് ഇപ്പോൾ ജാമ്യം നൽകിയാൽ അവരുടെ ജീവൻ തന്നെ ആപത്തിലാകും എന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. പ്രതി ഇപ്പോൾ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
നേരത്തെ, പ്രതിയുടെ ജാമ്യാപേക്ഷ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 11ന് തള്ളിയിരുന്നു. പൊലീസിനോട് റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
കൊറിയര്‍ വിതരണത്തിനെന്ന വ്യാജേനയാണ് പ്രതി വീട്ടമ്മയുടെ വീട്ടില്‍ എത്തിയത്. കൊറിയര്‍ ഒപ്പിട്ട് വാങ്ങുന്നതിനിടെയാണ് പ്രതി തന്‍റെ പാന്‍റിന്‍റെ പോക്കറ്റില്‍ നിന്ന് എയര്‍ പിസ്റ്റള്‍ എടുത്ത് വീട്ടമ്മയെ വെടിവച്ചത്. തലയില്‍ കൊളളാതിരിക്കാന്‍ കൈ കൊണ്ട് മുഖം മറയ്ക്കുന്നതിനിടെയാണ് വീട്ടമ്മയുടെ ഇടതു കൈയില്‍ ബുളളറ്റ് തുളച്ചു കയറിയത്.
Also Read:സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെപ്പ്; ഒരാള്‍ക്ക് പരിക്ക്