കേരളം

kerala

ETV Bharat / state

രൂപം മാറ്റിയിട്ടും പിടിവീണു; ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട വാഹനം കണ്ടെത്തി, വലയിലായത് ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിച്ചതോടെ - VADAKARA CAR ACCIDENT UPDATES

തുമ്പുണ്ടായത് മുത്തശ്ശി മരിക്കുകയും ഒമ്പത് വയസുകാരി അബോധാവസ്ഥയില്‍ തുടരുകയും ചെയ്യുന്ന അപകടത്തിന്.

VADAKARA CAR ACCIDENT  NINE YEAR OLD GIRL UNDER COMMA  വടകരയിലെ കാര്‍ അപകടം  ഒമ്പത് വയസുകാരി കാര്‍ അപകടം
Accused Shajeer (ETV Bharat)

By ETV Bharat Kerala Team

Published : Dec 6, 2024, 2:16 PM IST

കോഴിക്കോട്:ഇൻഷുറൻസ് ക്ലെയിം നൽകിയതിൽ പെട്ടു. വടകരയിൽ അപകടമുണ്ടാക്കി നിർത്താതെ പോയ കാർ കണ്ടെത്തി പൊലീസ്. വൃദ്ധ മരിക്കുകയും പരിക്കേറ്റ ഒമ്പത് വയസുകാരി കോമ അവസ്ഥയിൽ ഇപ്പോഴും ആശുപത്രിയിൽ കിടക്കുകയും ചെയ്യുന്ന അപകടത്തിലാണ് പൊലീസ് തുമ്പുണ്ടാക്കിയത്.

അപകടമുണ്ടാക്കിയ കാർ പുറമേരി സ്വദേശി ഷജീറിന്‍റെ KL 18 R 1846 മാരുതി സ്വിഫ്റ്റ് ആണെന്ന് കോഴിക്കോട് റൂറൽ എസ്‌പി നിധിൻ രാജ് പറഞ്ഞു. 50,000 ഫോൺ കോളുകളും 19,000 വാഹനങ്ങളും ഇൻഷുറൻസ് ക്ലെയിമുകളും പരിശോധിച്ചാണ് കേസിൽ തുമ്പുണ്ടാക്കിയത്. അതിനിടയിൽ നിരവധി സിസിടിവി ക്യാമറകളും പൊലീസ് പരിശോധിച്ചു.

പൊലീസിന്‍റെ പ്രതികരണം (ETV Bharat)

വടക്കൻ ജില്ലകളിലെ മെക്കാനിക്ക് കടകളിലും വാഹനങ്ങൾ പൊളിക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി. 2024 ഫെബ്രുവരി 17നാണ് കേസിനാസ്‌പദമായ അപകടം നടന്നത്. വെള്ള കാറാണ് എന്ന തെളിവ് മാത്രമെ പൊലീസിന് ലഭ്യമായിരുന്നുള്ളൂ. അന്വേഷണത്തിനിടെ മാർച്ച് മാസത്തിൽ ഇൻഷുറൻസ് ക്ലെയിം ചെയ്‌ ഒരു വെള്ള സ്റ്റിഫ്റ്റ് കാർ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് തുമ്പുണ്ടായത്. മതിലിൽ ഇടിച്ചതാണെന്നാണ് കാറുടുമ പറഞ്ഞത്. അപകടത്തിന് പിന്നാലെ വിദേശത്തേക്ക് പോയ ഷജീറിനെ ഉടൻ നാട്ടിലെത്തിക്കുമെന്ന് എസ്‌പി പറഞ്ഞു.

'അന്വേഷണം ഏറെ ദുഷ്‌കരമായിരുന്നു. നിരന്തരം നടത്തിയ അന്വേഷണത്തിലൂടെ വാഹനം കണ്ടെത്തി. മതിലിന് ഇടിച്ച കാർ ഇൻഷുറൻസ് ചെയ്യാൻ ശ്രമിച്ചത് ശ്രദ്ധയിൽപ്പെട്ടു. ഇങ്ങനെയാണ് പ്രതിയിൽ എത്തിച്ചേർന്നത്. തെളിവ് നശിപ്പിക്കാൻ പ്രതി ശ്രമിച്ചുവെന്നും' എസ്‌പി നിധിൻ രാജ് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

വടകരയിലെ വാഹനാപകടത്തിൽ 9 വയസുകാരി ഏഴുമാസത്തോളമായി കോമ അവസ്ഥയിലായ സംഭവത്തില്‍ കുടുംബത്തിന് നഷ്‌ട പരിഹാരം ലഭിക്കാത്തത് നീതീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഒമ്പത് വയസുകാരി ദൃഷാനയ്ക്ക് ആവശ്യമായ ചികിത്സാ സഹായം നൽകാനും കോടതി നിർദേശം നല്‍കിയിരുന്നു. അപകടത്തെ കുറിച്ച് പൊലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അപകടത്തില്‍ കുട്ടിയുടെ മുത്തശ്ശി ബേബി തത്‌ക്ഷണം മരിച്ചിരുന്നു.

വടകരയില്‍ ഫെബ്രുവരി 17നാണ് ബന്ധുവീട്ടിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ വെള്ളനിറത്തിലുള്ള സ്വിഫ്റ്റ് കാര്‍ അഞ്ചാം ക്ലാസുകാരി ദൃഷാനയെയും മുത്തശ്ശി ബേബിയെയും ഇടിച്ചുതെറിപ്പിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അമ്മൂമ്മ മരിച്ചിരുന്നു.
ദൃഷാന അന്ന് തൊട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അബോധാവസ്ഥയിലാണ്. കേസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ പ്രത്യേക സംഘം കുട്ടിയുടെ ബന്ധുകളുടെ മൊഴിയെടുത്തിരുന്നു.

ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ടും കാര്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തതിന് പിന്നാലെയാണ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ച് തുമ്പുണ്ടാക്കിയത്.

Also Read:കളര്‍കോട് വാഹനാപകടം: കാറോടിച്ച വിദ്യാര്‍ഥി ഒന്നാം പ്രതി, വാഹന ഉടമയ്‌ക്കെതിരെയും നടപടി

ABOUT THE AUTHOR

...view details