കാസർകോട്:സംസ്ഥാന സർക്കാരിന്‍റെ അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന്‍റെ പേരിൽ ഗവർണറെ കായികമായി ആക്രമിച്ച് വരുതിയിൽ കൊണ്ടുവരാനുള്ള സീമപനമാണ് മുഖ്യമന്ത്രിയുടേതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ (V Muraleedharan). കൊല്ലത്തെ സംഭവം അതിന്‍റെ ഭാഗമാണ്. ഈ വിവരം പൊലീസിന് മുൻകൂട്ടി അറിയാം. എന്നാൽ, ഗവർണറുടെ യാത്ര സുഗമമാക്കാൻ പൊലീസ് വേണ്ട മുൻകരുതൽ എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു (SFI Protest against Governor Arif Mohammed Khan).
'ഇത് തീക്കളിയാണ്, പിണറായി വിജയന്‍റെ കണ്ണൂർ ശൈലി ഗവർണർക്കെതിരെ പ്രയോഗിക്കാനാണ് ശ്രമിക്കുന്നത്'; വി മുരളീധരൻ - വി മുരളീധരൻ
ഗവർണറെ കായികമായി ആക്രമിച്ച് വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.
V Muraleedharan about SFI Protest against Governor Arif Mohammed Khan In Kollam
Published : Jan 27, 2024, 5:43 PM IST
ഭരണഘടനാപരമായ ഉത്തരവാദിത്വം പാലിക്കാൻ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടിരിക്കുന്നു. ഗവർണറെ ഗുണ്ടകളെ ഉപയോഗിച്ച് അപായപ്പെടുത്താൻ സാഹചര്യമൊരുക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിയോജിക്കുന്നവരെ കായികമായി ആക്രമിച്ചു ഇല്ലാതാക്കുന്ന പിണറായി വിജയന്‍റെ പഴയ കണ്ണൂർ ശൈലി ഗവർണർക്കെതിരെ പ്രയോഗിക്കാനാണ് ശ്രമിക്കുന്നത്. അത്തരം ശ്രമങ്ങളിലൂടെ ഗവർണറെ വരുതിയിലാക്കാൻ ശ്രമിക്കണ്ട. ഇത് തീക്കളിയാണെന്ന് പിണറായി വിജയൻ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.