തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി മുരളീധരൻ പട്ടം ഗേൾസ് സ്‌കൂളിൽ ബൂത്ത് -135 ൽ വോട്ട് രേഖപ്പെടുത്തി. അഴിമതിരഹിത ഭരണം 10 വർഷം കാഴ്ച്ചവെച്ച ഭരണത്തിന് തുടർച്ച ആവശ്യമാണെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
'അഴിമതിരഹിത ഭരണത്തിന് തുടർച്ച ആവശ്യം'; വോട്ട് രേഖപ്പെടുത്തി വി മുരളീധരൻ - V Muraleedharan cast his vote - V MURALEEDHARAN CAST HIS VOTE
ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി മുരളീധരൻ വോട്ട് രേഖപ്പെടുത്തി.
V MURALEEDHARAN CAST HIS VOTE
Published : Apr 26, 2024, 9:56 AM IST
രാജ്യത്തിന്‍റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. ആറ്റിങ്ങലിലെ ജനങ്ങൾക്കതറിയാം. പിണറായി വിജയന്‍റെ ദുർഭരണത്തിനെതിരായും ജനങ്ങൾ വിധി എഴുതും. കേരളത്തിന്‍റെ ചരിത്രത്തിൽ പുതിയ ചരിത്രം രചിക്കുന്ന തെരഞ്ഞെടുപ്പായി ഇതു മാറുമെന്ന് ഉറപ്പുണ്ടെന്ന് മുരളീധരൻ പറഞ്ഞു.
ALSO READ:'നാലര ലക്ഷം വോട്ടുകൾ ലഭിക്കും'; ആത്മവിശ്വാസം പങ്കുവച്ച് അനിൽ ആന്‍റണി