കോഴിക്കോട് :വയനാട് ദുരന്തബാധിത പുനരധിവാസ പദ്ധതി എത്രയും വേഗത്തിൽ പൂർത്തിയാക്കുമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സഹകരണ സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി. 'ഈ പദ്ധതി ഒരു സമർപ്പണമാണ്, ലാഭേച്ഛയില്ലാതെ കർമം നിർവഹിക്കുക എന്നതിനാണ് പ്രാധാന്യം.' -രമേശൻ പാലേരി ഇടിവി ഭാരതിനോട് പറഞ്ഞു.
യുഎൽസിസിഎസിന്‍റെ ഉദ്യോഗസ്ഥ എഞ്ചിനിയറിങ് സംഘം വയനാട്ടിൽ എത്തിക്കഴിഞ്ഞു. സിഇഒ അരുൺ ബാബു, സർവേ തലവൻ സുബീഷ്, ചീഫ് ജനറൽ മാനേജർ രോഹൻ പ്രഭാകർ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തികൾ ആരംഭിക്കുക. സർവേ ജോലികളാണ് ആദ്യം നടക്കുക. ഭൂമിയുടെ കിടപ്പ് വശം മനസിലാക്കി ജിയോളജിക്കൽ സർവേ നടത്തും. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർപ്രവര്‍ത്തനം.
ഊരാളുങ്കല്‍ ലേബർ കോൺട്രാക്‌ട് സഹകരണ സൊസൈറ്റി (ETV Bharat) 'ദുരന്ത സമയത്ത് തന്നെ പ്രവർത്തനങ്ങളിൽ യുഎൽസിസിഎസ് ഉണ്ടായിരുന്നു. ബെയ്‌ലി പാലത്തിന്‍റെ നിർമാണത്തിലടക്കം തൊഴിലാളികൾ പങ്കാളികളായി. ദേശീയ തലത്തിൽ തന്നെ കണ്ണീരിലാഴ്‌ത്തിയ വലിയ ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. അപ്പോൾ അതിന്‍റെ പുനരധിവാസം എന്നതും ദേശീയ പ്രാധാന്യമുള്ളതാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
18,000 തൊഴിലാളികളും 1500 ലേറെ എഞ്ചിനിയർമാരുമുള്ള യുഎൽസിസിഎസ് സംഘം അതീവ പ്രാധാന്യത്തോടെയാണ് ടൗൺഷിപ്പ് നിർമാണത്തെ നോക്കികാണുന്നത്. സർക്കാർ നിർദേശം പാലിച്ച് സുതാര്യമായി തന്നെ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും.' -രമേശൻ പാലേരി പറഞ്ഞു.
രമേശന്‍ പാലേരി (ETV Bharat) എത്ര ചുരുങ്ങിയ സ്ഥലത്തും എത്ര ചെറിയ പദ്ധതിയും ഏറ്റെടുക്കുന്നവരാണ് യുഎൽസിസിഎസ്. എല്ലാ സൗകര്യങ്ങളും ഒരു ചട്ടക്കൂടിൽ തീർക്കേണ്ടതാണ് ടൗൺഷിപ്പ്. അതുകൊണ്ട് തന്നെ അതീവ ആസൂത്രണം ഒരോ വേളയിലും ആവശ്യമാണ്. എല്ലാം സമയ ബന്ധിതമായി പൂർത്തിയാക്കാൻ യുഎൽസിസിഎസ് സജ്ജമായി കഴിഞ്ഞു.
രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് പദ്ധതിയിലുള്ളത്. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റിലെ 58.5 ഹെക്‌ടർ ഭൂമിയിലും കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 48.96 ഹെക്‌ടർ ഭൂമിയിലുമാണ് മോഡൽ ടൗൺഷിപ്പ് പദ്ധതി നിലവിൽവരിക. നെടുമ്പാല എസ്റ്റേറ്റിൽ പത്ത് സെന്‍റ് സ്ഥലത്തും കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ അഞ്ച് സെന്‍റ് സ്ഥലത്തും 1000 ചതുരശ്ര അടിയിലുള്ള വീടുകളാണ് നിർമിക്കുക.
വയനാട് ടൗണ്‍ഷിപ്പ് മാതൃക (FB/CM Pinarayi Vijayan) വയനാട് ടൗണ്‍ഷിപ്പ് മാതൃക (FB/CM Pinarayi Vijayan) സ്‌കൂൾ, ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രം, വാണിജ്യ കെട്ടിടങ്ങൾ, അങ്കണവാടി, മൃഗാശുപത്രി, മാർക്കറ്റ്, സ്പോർട്‌സ് ക്ലബ്, ലൈബ്രറി ഉൾപ്പടെയുള്ള സൗകര്യങ്ങളോടു കൂടിയ ടൗൺഷിപ്പ് നിർമിക്കാനാണ് പദ്ധതി. ഇതെല്ലാം വ്യക്തമാക്കുന്നതാണ് രൂപരേഖ. 750 കോടിയാണ് നിർമാണ ചെലവ്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് ടൗൺഷിപ്പുകളുടെ നിർമാണച്ചുമതല. കിഫ്കോണിനാണ് നിർമാണ മേൽനോട്ടം.
വയനാട് ടൗണ്‍ഷിപ്പ് മാതൃക (FB/CM Pinarayi Vijayan) വയനാട് ടൗണ്‍ഷിപ്പ് മാതൃക (FB/CM Pinarayi Vijayan) വയനാട് ടൗണ്‍ഷിപ്പ് മാതൃക (FB/CM Pinarayi Vijayan) വയനാട് ടൗണ്‍ഷിപ്പ് മാതൃക (FB/CM Pinarayi Vijayan) Also Read: വയനാട് ദുരന്ത ബാധിതര്‍ക്ക് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ; ഊരാളുങ്കലിന് നിര്‍മ്മാണ ചുമതല, 750 കോടി ചെലവ് പ്രതീക്ഷ