കേരളം

kerala

ETV Bharat / state

തനിച്ചു താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി കുത്തിവെപ്പ് നൽകി; അജ്ഞാതനുവേണ്ടി വലവിരിച്ച് പൊലീസ് - Unknown man injects woman in Ranni

കൊവിഡ് വാക്‌സിന്‍ എടുക്കണമെന്ന് വയോധികയെ തെറ്റിദ്ധരിപ്പിച്ചാണ് അജ്ഞാതൻ കുത്തിവെപ്പ് എടുത്തത്. സംഭവത്തില്‍ റാന്നി പൊലീസ് കേസെടുത്തു. അജ്ഞാതനുവേണ്ടി ഊർജ്ജിതമാക്കി.

കുത്തിവെപ്പ്  അജ്ഞാതൻ കുത്തിവെപ്പ് നൽകി  UNKNOWN MAN INJECTS WOMAN IN RANNI  UNKNOWN MAN INJECTED WOMAN
Unknown Man Injects Elderly Woman In Ranni Pathanamthitta

By ETV Bharat Kerala Team

Published : Apr 22, 2024, 10:59 PM IST

പത്തനംതിട്ട: റാന്നിയിൽ തനിച്ചു താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തിയ അജ്ഞാതൻ കുത്തിവെപ്പ് നല്‍കി കടന്നതായി പരാതി. ഇന്ന് രാവിലെ റാന്നിയാണ് സംഭവം. വലിയകലുങ്ക് സ്വദേശിനി ചിന്നമ്മ(66)യുടെ വീട്ടിലാണ് അജ്ഞാതനായ യുവാവ് എത്തി കുത്തിവെപ്പ് എടുത്ത ശേഷം കടന്നു കളഞ്ഞത്. കൊവിഡിന്‍റെ ബൂസ്റ്റർ ഡോസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ചിന്നമ്മയ്ക്ക് കുത്തിവെപ്പ് നൽകിയത്.

താൻ വേണ്ടെന്ന് പറഞ്ഞെങ്കിലും യുവാവ് നിർബന്ധിച്ച്‌ കുത്തിവെപ്പെടുക്കുകയായിരുന്നുവെന്ന് ചിന്നമ്മ പറഞ്ഞു. ചിന്നമ്മ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. വീട്ടിലെത്തിയ യുവാവ് കൊവിഡ് വാക്‌സിന്‍ എടുക്കണമെന്ന് ചിന്നമ്മയോട് ആവശ്യപ്പെടുകയായിരുന്നു. മക്കളെ വിവരം അറിയിക്കാമെന്നും, അവര്‍ ഉള്ളപ്പോള്‍ കുത്തിവയ്പ്പ് നടത്തിയാല്‍ മതിയെന്നും ചിന്നമ്മ യുവാവിനോട് പറഞ്ഞു.

എന്നാല്‍ യുവാവ് നിര്‍ബന്ധിച്ചപ്പോള്‍ ചിന്നമ്മ കുത്തിവെപ്പ് എടുക്കാമെന്ന് സമ്മതിക്കുകയായിരുന്നു. രണ്ട് പ്രാവശ്യം നടുവിന് കുത്തിവെപ്പ് എടുത്തെന്നാണ് ചിന്നമ്മ പറയുന്നത്. സിറിഞ്ച് ഉള്‍പ്പെടെ വീട്ടില്‍ ഉപേക്ഷിച്ചാണ് അജ്ഞതനായ യുവാവ് കടന്നത്. ഇതിനുമുന്‍പ് ഈ യുവാവിനെ കണ്ടിട്ടില്ലെന്നാണ് ചിന്നമ്മ പറയുന്നത്. സംഭവത്തില്‍ റാന്നി പൊലീസ് കേസെടുത്തു. അജ്ഞാതനുവേണ്ടി പൊലീസ് തെരച്ചില്‍ ഊർജ്ജിതമാക്കി.

Also Read: പതിനാലുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാന്‍ ശ്രമം; സൈനികൻ അറസ്റ്റിൽ

ABOUT THE AUTHOR

...view details