മലപ്പുറം: പോത്തുകൽ ഉപ്പട ആനക്കല്ലിലെ പ്രദേശങ്ങളിൽ ഭൂമിക്കടിയിലുണ്ടായ ഉഗ്രശബ്‌ദത്തെ തുടർന്ന് വീട് വിട്ട് ബന്ധു വീടുകളിൽ അഭയം തേടിയവർ തിരിച്ചെത്തി. തിരിച്ചെത്തിയപ്പോൾ വീടുകൾ നാലുഭാഗത്തെയും ചുമരുകൾ വിണ്ടുപൊട്ടി അപകടാവസ്ഥയിലാണെന്ന് വീട്ടുകാർ പറഞ്ഞു.
വീടുകൾക്ക് വിള്ളൽ വന്നതോടെ ആശങ്ക വിട്ടൊഴിയാതെ കഴിയുകയാണ് ആനക്കൽ നിവാസികൾ. ഇലവൻ മൂട്ടിൽ ഷാർമിള, മുരിയം കണ്ടൻ ശാന്ത എന്നിവരുടെ വീടുകളുടെ ചുമരുകളാണ് വിണ്ടുപൊട്ടിയിരിക്കുന്നത്. ഭൂമിക്കടിയിൽ നിന്നുണ്ടായ ശബ്‌ദങ്ങളുടെ ഉറവിടവും അതിന്‍റെ നിലവിലെ അവസ്ഥയും ജനങ്ങളെ ബോധ്യപ്പെടുത്താൻ ജിയോളജി സർവേ ഓഫ് ഇന്ത്യയുടെ പരിശോധന വേണമെന്ന നിലമ്പൂർ എംഎൽഎ പിവി അൻവർ ആവശ്യപ്പെട്ടിരുന്നു.