കേരളം

kerala

ETV Bharat / state

വന്യജീവി ആക്രമണം: വയനാട്ടില്‍ യുഡിഎഫ് ഹർത്താൽ തുടങ്ങി, സംഘര്‍ഷം! - UDF HARTHAL BEGINS AT WAYANAD

ഹർത്താൽ തുടങ്ങിയതിന് പിന്നാലെ കൽപ്പറ്റ ചുങ്കം ജങ്‌ഷനിലും ലക്കിടിയിലും സംഘർഷമുണ്ടായി.

യുഡിഎഫ് ഹർത്താൽ തുടങ്ങി  HARTHAL AGAINST WILDLIFE ATTACK  UDF HARTHAL BEGINS  വയനാട് വന്യജീവി ആക്രമണം
UDF Harthal Begins At Wayanad (ETV Bharat)

By ETV Bharat Kerala Team

Published : Feb 13, 2025, 9:31 AM IST

വയനാട്:ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

അവശ്യ സർവീസുകളെയും, ഉത്സവം, പെരുന്നാൾ എന്നിവയേയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിനോട് അനുബന്ധിച്ച് യുഡിഎഫിന്‍റെ പ്രതിഷേധ മാർച്ചും ഇന്ന് (ഫെബ്രുവരി 13) നടക്കും.

വയനാട്ടിൽ യുഡിഎഫ് ഹർത്താൽ (ETV Bharat)

സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ സർവീസ് നടത്തേണ്ടതില്ലെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ തീരുമാനം. അതേസമയം കെഎസ്ആർടിസിയുടെ ചില സർവീസുകൾ പുലർച്ചെ നടന്നു. ചില സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഹര്‍ത്താലിനിടെ സംഘര്‍ഷം

അതേസമയം ഹർത്താൽ തുടങ്ങിയതിന് പിന്നാലെ കൽപ്പറ്റ ചുങ്കം ജങ്‌ഷനിലും ലക്കിടിയിലും സംഘർഷമുണ്ടായി. ലക്കിടിയിൽ വാഹനങ്ങൾ തടയാനുള്ള കോൺഗ്രസ് - യുഡിഎഫ് പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പിന്നീട് ഹർത്താൽ അനുകൂലികളെ എല്ലാവരെയും അറസ്‌റ്റ് ചെയ്‌ത് നീക്കിയ ശേഷം സ്ഥലത്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

Also Read:ആനക്കലിയില്‍ പൊലിയുന്ന ജീവനുകള്‍; 24 മണിക്കൂറിനിടെ മരിച്ചത് 3 പേര്‍, നൊമ്പരമായി നൂല്‍പ്പുഴയും പെരുവന്താനവും

ABOUT THE AUTHOR

...view details