വയനാട്:വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ. വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി നാളെ ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ദിവസേന എന്നോണം വന്യജീവി ആക്രമണം തുടരുകയാണെന്നും മനുഷ്യ ജീവൻ നഷ്‌ടപ്പെട്ടിട്ടും സർക്കാർ യാതൊരു വിധ നടപടിയും സ്വീകരിക്കാൻ തയാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർത്താൽ ആഹ്വാനം ചെയ്‌തിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക