കേരളം

kerala

ETV Bharat / state

പെരുമാറ്റച്ചട്ടം ലംഘിച്ച് മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗ വിതരണം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യുഡിഎഫ്‌ - ASSEMBLY SPEECH BOOKLET OF CM

പിആര്‍ഡി അച്ചടിച്ച മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം വീടുകൾ തോറും വിതരണം. എൽഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യുഡിഎഫ്.

By ETV Bharat Kerala Team

Published : Apr 1, 2024, 10:17 AM IST

Updated : Apr 1, 2024, 11:00 AM IST

UDF FILED COMPLAINT AGAINST LDF  PR DEPT PRINTED CMS ASSEMBLY SPEECH  VIOLATION ELECTION CODE OF CONDUCT  ATTINGAL LOK SABHA CONSTITUENCY
UDF

തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിന് കീഴിൽ വരുന്ന ബൂത്തുകളിൽ എൽഡിഎഫ് പ്രവർത്തകർ പബ്ലിക്ക് റിലേഷൻ ഡിപ്പാർട്ട്മെൻ്റ് അച്ചടിച്ച 'മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം' എന്ന പുസ്‌തകം വീടുകളിൽ നൽകുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി യുഡിഎഫ്.

സർക്കാർ സംവിധാനങ്ങളെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾക്ക്‌ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആറ്റിങ്ങൽ യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. കരകുളം കൃഷ്‌ണപിള്ളയാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തിരമായി ഇടപെട്ട് ഇത്തരം പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നും, മേൽ നടപടി കൈകൊണ്ടവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

ALSO READ:പെരുമാറ്റച്ചട്ടലംഘനം പാടില്ല, വ്യാജ പ്രചാരണങ്ങളിലും നടപടി : മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗൾ അറിയിച്ചു. പൊതുജനങ്ങൾക്ക് പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികൾ 'Cvigil' എന്ന ആപ്പിലൂടെ അറിയിക്കാമെന്നും ഇതുവഴി ലഭിക്കുന്ന പരാതിയിൽ 100 മിനിറ്റിനുള്ളിൽ നടപടിയുണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.

ഉദ്യോഗസ്ഥർക്ക് വിവിധ ഘട്ടങ്ങളായി പരിശീലനം നൽകിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെയും, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടുകൂടി ദൃശ്യങ്ങൾ നിർമ്മിച്ച് ദുരുദ്ദേശപരമായി പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെയും നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനും പ്രശ്‌ന സാധ്യതാബൂത്തുകൾ കണ്ടെത്തി ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥരെ പക്ഷപാതരഹിതമായും സുതാര്യമായും നിയമിക്കുന്നതിന് ഓർഡർ എന്ന പേരിൽ സോഫ്റ്റ്‌വെയർ സജ്ജമാക്കിയിട്ടുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാകും ഉദ്യോഗസ്ഥരെ നിയമിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Last Updated : Apr 1, 2024, 11:00 AM IST

ABOUT THE AUTHOR

...view details