കോഴിക്കോട് : എൽഡിഎഫ് സ്ഥാനാർഥിക്കായി ബൂത്ത് ലെവൽ ഓഫിസർ പ്രചാരണത്തിന് ഇറങ്ങിയെന്ന് യുഡിഎഫിന്‍റെ പരാതി. കോഴിക്കോട് സൗത്ത് നാലാം ബൂത്ത് ബിഎല്‍ഒ ലത മോഹനനെതിരെയാണ് കലക്‌ടർക്ക് പരാതി നൽകിയത്. എല്‍ഡിഎഫ് സ്ഥാനാർഥി എളമരം കരീമിന് വേണ്ടി പ്രവർത്തിച്ചെന്ന് കാണിച്ചാണ് യുഡിഎഫ് പരാതി നൽകിയത്.
ബൂത്ത് ലെവൽ ഓഫിസർമാർ രാഷ്ട്രീയ പരിപാടികളുമായി ബന്ധപ്പെടുകയോ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമാകാനോ പാടില്ലെന്നാണ് ചട്ടം. ഇത് ലംഘിച്ചുകൊണ്ടാണ് ലത വീടുകൾ കയറി വോട്ട് ചോദിച്ചതെന്നാണ് യുഡിഎഫിന്‍റെ പരാതി.