കേരളം

kerala

ETV Bharat / state

റോഡരികില്‍ അനാഥമായ കാരവന്‍, സംശയം തോന്നി തുറന്നപ്പോള്‍ മൃതദേഹങ്ങള്‍; വില്ലനായത് എസിയിലെ വാതകം? - TWO DEAD BODIES FOUND IN CARAVAN

കഴിഞ്ഞ ദിവസം രാവിലെ മുതൽ റോഡരികിൽ നിർത്തിയിട്ട നിലയിലായിരുന്നു വാഹനം. നാട്ടുകാർക്ക് സംശയം തോന്നി നോക്കിയപ്പോഴാണ് വാഹനത്തിനുള്ളിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

DEADBODIES FOUND CARAVAN VADAKARA  2 DEAD BODIES FOUND IN CARAVAN  കാരവനിൽ 2പേരെ മരിച്ചനിലയിൽകണ്ടെത്തി  KOZHIKODE NEWS
Two Dead Bodies Found In Caravan (ETV Bharat)

By ETV Bharat Kerala Team

Published : Dec 24, 2024, 7:50 AM IST

Updated : Dec 24, 2024, 9:43 AM IST

കോഴിക്കോട് : വടകര കരിമ്പനപാലത്ത് റോഡരികിൽ നിർത്തിയിട്ട കാരവനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പുരുഷന്മാരെയാണ് വാഹനത്തിൻ്റ മുന്നിലെ സ്‌റ്റെപ്പിലും പിൻഭാഗത്തുമായി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ (ഡിസംബർ 23) രാവിലെ മുതൽ റോഡരികിൽ നിർത്തിയിട്ട നിലയിലായിരുന്നു വാഹനം. നാട്ടുകാർക്ക് സംശയം തോന്നി നോക്കിയപ്പോഴാണ് വാഹനത്തിനുള്ളിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ്‌, കണ്ണൂർ പറശേരി സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണ് ഇവരെന്ന് പൊലീസ് പറയുന്നു. എസി ഗ്യാസ് ലീക്കായതാകാം മരണ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ. പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്.

Also Read:വെണ്ണലയിൽ മകൻ അമ്മയെ കുഴിച്ചുമൂടി; മരിച്ചപ്പോള്‍ കുഴിച്ചിട്ടതെന്ന് മൊഴി, ദുരൂഹത

Last Updated : Dec 24, 2024, 9:43 AM IST

ABOUT THE AUTHOR

...view details