കേരളം

kerala

ETV Bharat / state

കോഴിക്കോട് 200 ഗ്രാം എംഡിഎംഎ പിടികൂടി; ലഹരിക്കേസില്‍ ജാമ്യത്തിലുള്ള ആള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍ - MDMA Seized in Kozhikode - MDMA SEIZED IN KOZHIKODE

200 ഗ്രാം എംഡിഎംഎയുമായി ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ.

ACCUSED ON BAIL ARRESTED WITH MDMA  ARRESTED WITH 200 GRAMS OF MDMA  MDMA CAUGHT  എംഡിഎംഎയുമായി പിടിയിൽ
ARRESTED WITH MDMA (ETV Bharat)

By ETV Bharat Kerala Team

Published : Jul 14, 2024, 7:07 PM IST

എംഡിഎംഎയുമായി പിടിയിൽ (ETV Bharat)

കോഴിക്കോട്: ലഹരി വില്‍പനക്ക് ജയിൽ ശിക്ഷ അനുഭവിച്ച് ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഉൾപ്പെടെ രണ്ടുപേർ എംഡിഎംഎയുമായി വീണ്ടും പിടിയിൽ. മലപ്പുറം പുളിക്കൽ പാലിച്ചിചാലിൽ നൗഫൽ എന്ന ഈച്ച നൗഫൽ 31 ഫാറൂഖ് കോളജ് കോടമ്പുഴ മഠത്തിൽ അബ്‌ദുൽ നൗഷാദ് 28 എന്നിവരാണ് പിടിയിലായത്. വിപണിയിൽ പത്ത് ലക്ഷം രൂപ വിലവരുന്ന 200 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും കണ്ടെടുത്തു.

ബംഗ്ലൂരുവിൽ നിന്നും ഇവിടെ എത്തിച്ച് പാക്കറ്റുകളാക്കി ബീച്ചുകൾ മാളുകൾ എന്നിവിടങ്ങളിൽ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ നൗഫൽ. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പാലാഴി കണ്ണൻ ചിന്നൻ പാലത്തിന് സമീപത്തെ ഫ്ലാറ്റിൽ ഡാൻസാഫും പന്തീരാങ്കാവ് പൊലീസും നടത്തിയ പരിശോധയിലാണ് പിടിയിലായത്.

ഡാൻസാഫ് എസ്ഐ മനോജ് എടയേടത്ത്, ഫാറൂഖ് എസ്‌ഐ വിനയൻ, എഎസ്‌ഐ അബ്‌ദുറഹിമാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനീഷ്, മൂസാൻ വീട്
സിവിൽ പൊലീസ് ഓഫീസർമാരായ സുനോജ് കാരയിൽ, ഇവി അതുൽ, പി അഭിജിത്ത്, എൻ കെ ശ്രീശാന്ത്, എം കെ ലതീഷ്, പി കെ സരുൺ കുമാർ, പി കെ ദിനീഷ് എന്നിവർ നേതൃത്ത്വം നൽകി.

ALSO READ:ഫാര്‍മസിയുടെ മറവിൽ എംഡിഎംഎ വില്‍പന; സ്‌റ്റോര്‍ ഉടമയുടെ മകന്‍ പിടിയിൽ

ABOUT THE AUTHOR

...view details