വയനാട്: പനവല്ലിയിൽ വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതി കസ്‌റ്റഡിയിൽ. പുളിമൂട് സ്വദേശി വര്‍ഗീസാണ് പിടിയിലായത്. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന തന്നെ ഇത് മറയാക്കി നാട്ടുകാരനായ ഇയാൾ നിരന്തരം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് ആദിവാസി യുവതിയുടെ പരാതി.
സംഭവത്തിൽ പൊലീസ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയെ കസ്‌റ്റഡിയിലെടുത്തത്. ബലാത്സംഗം, പട്ടികജാതി-പട്ടികവർഗ അതിക്ര നിരോധനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. പരാതിക്കാരിയുടെ മൊഴി പൊലീസ് എടുത്തിരുന്നു.
വിശ്വാസിയായ തന്നെ നിയന്ത്രിക്കാൻ ഏതോ സ്വാമിയുടേതെന്ന് പറഞ്ഞ് ജപിച്ച ചരട് ബലമായി കയ്യിൽ കെട്ടി. ഇത് ഊരിയാൽ മരണം സംഭവിക്കുമെന്നും മാനസിക പ്രശ്‌നങ്ങൾക്ക് മരുന്ന് കഴിക്കരുത് എന്നും ഇയാൾ ഭീഷിണിപെടുത്തിയാതായി യുവതി ആരോപിക്കുന്നു. നിരന്തരം തന്നെ ഉപദ്രവിക്കുന്ന ഈ വ്യക്തിക്കെതിരെ നിയപരമായ നടപടി സ്വീകരിക്കണമെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്.