പത്തനംതിട്ട:ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. കോന്നി ആവണിപ്പാറ സ്വദേശിനിയായ 20കാരിയാണ് ജീപ്പിൽ പ്രസവിച്ചത്. നാളെ (ഡിസംബർ 23) കോന്നി ആശുപത്രിയിൽ പ്രവേശിപ്പിക്കാനിരിക്കെയാണ് ഇന്ന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജീപ്പിൽ കോന്നി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുവന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദുർഘടമായ അച്ചൻകോവിൽ കല്ലേലി തട്ടിലുള്ള യാത്രയ്ക്കിടെ വനമധ്യത്തിൽ മണ്ണാപ്പാറ എന്ന സ്ഥലത്ത് വെച്ച് യുവതി പ്രസവിക്കുകയായിരുന്നു. ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസിൽ കൊക്കാത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നേഴ്‌സ് സജിത, എംബിബിഎസ് വിദ്യാർഥിനിയായ മകളെയും കൂട്ടി സ്ഥലത്തെത്തുകയും പ്രാഥമിക ശുശ്രുഷകൾ നൽകിയ ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്‌ടർമാർ അറിയിച്ചു. ഗതാഗത യോഗ്യമല്ലാത്ത ദുർഘടമായ അച്ചൻകോവിൽ കല്ലേലി റോഡിലൂടെയുള്ള യാത്രയാണ് ആശുപത്രിയിലെത്തും മുൻപ് യുവതി പ്രസവിക്കാനിടയാക്കിയത്.
Also Read:ബാലികാഗൃഹത്തിൽ അടിമുടി ദുരൂഹത; 28 പെണ്‍കുട്ടികളില്‍ ഒരാള്‍ മിസിങ്, പ്രായപൂര്‍ത്തിയാകാത്ത കുട്ടി അമ്മയായെന്നും കണ്ടെത്തല്‍