മലപ്പുറം:കനത്ത മഴയെ തുടര്‍ന്നുണ്ടായമലവെള്ളപ്പാച്ചിലിൽ നിലമ്പൂരിലെ ആദിവാസി കോളനികൾ ഒറ്റപ്പെട്ടു. വഴിക്കടവ് മേഖലയിലെ പുന്നപ്പുഴ കരകവിഞ്ഞൊഴുകിയതോടെയാണ് വഴിക്കടവ് പുഞ്ചക്കൊല്ലി, അളക്കൽ നഗറുകൾ ഒറ്റപ്പെട്ടത്. 2018ലെ പ്രളയത്തിൽ പുഴയ്‌ക്ക് കുറുകെയുള്ള കോൺക്രീറ്റ് പാലം ഒലിച്ചു പോയതാണ് കോളനി നിവാസികള്‍ക്ക് വിനയായത്.
ചങ്ങാടത്തിൽ യാത്ര ചെയ്യുന്ന ഇവർക്ക് നിലവിൽ മലയോര മേഖലയിൽ മഴ കനത്തതോടെ പുഴ മുറിച്ച് കടക്കാൻ കഴിയാത്ത അവസ്ഥയാണ്. മേഖലയിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.
ചങ്ങാടത്തില്‍ യാത്ര ചെയ്യുന്ന പ്രദേശവാസികള്‍. (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മേഖലയിലെ പ്രധാന പുഴകളായ ചാലിയാർ, പുന്നപ്പുഴ, കലക്കൻ, കാരക്കോടൻ, എന്നിവയിലും പൂവത്തിപ്പൊയിൽ അത്തിത്തോട്ടിലെയും ജലനിരപ്പാണ് ക്രമാതീതമായി ഉയർന്നത്. അതേസമയം, കോട്ടയം ജില്ലയിലും കനത്ത മഴയിൽ വൻ നാശനഷ്‌ടം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പലയിടത്തും വെള്ളം കയറി കൃഷി നശിച്ചിട്ടുണ്ട്.
വിവിധ റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. മീനടം പുതുപ്പള്ളി ഭാഗങ്ങളിൽ വെള്ളപ്പൊക്കവും രൂക്ഷമാണ്. രണ്ട് ദിവസത്തെ കനത്ത മഴയെ തുടർന്ന് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.
Also Read:കോട്ടയത്ത് പെരുമഴ; വ്യാപക കൃഷി നാശം, താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി