ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരിയിലെ ട്രെയിൻ സർവീസുകളിൽ മാറ്റം. ചില ട്രെയിനുകൾ പൂർണമായും മറ്റ് ചിലത് ഭാഗികമായും റദ്ദാക്കി. സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. യാത്രക്കാർ ഈ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും യാത്രകൾ അതനുസരിച്ച് ക്രമീകരിക്കണമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
ഭാഗിക റദ്ദാക്കൽ
- ജനുവരി 18, 25 തീയതികളിൽ ചെന്നൈ എഗ്‌മോറിൽ നിന്ന് 10.20ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്‌മോർ - ഗുരുവായൂർ എക്‌സ്‌പ്രസ് ചാലക്കുടിയിൽ യാത്ര അവസാനിപ്പിക്കും. ചാലക്കുടിക്കും ഗുരുവായൂരിനുമിടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
- ജനുവരി 18, 25 തീയതികളിൽ ചെന്നൈ സെൻട്രലിൽ നിന്ന് 20.55ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22639 ചെന്നൈ- ആലപ്പുഴ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് പാലക്കാട് ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. പാലക്കാടിനും ആലപ്പുഴയ്ക്കും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
- ജനുവരി 18, 25 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് 17.30ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ ഗുരുവായൂർ എക്സ്പ്രസ് (16342) എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
- എറണാകുളത്ത് നിന്ന് കാരക്കലിലേക്ക് പോകുന്ന ട്രെയിൻ നമ്പർ 16187 എറണാകുളം - കാരക്കൽ എക്‌സ്‌പ്രസ് ജനുവരി 18, 25 തീയതികളിൽ പാലക്കാട് ജങ്‌ഷനിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക. ഈ ദിവസങ്ങളിൽ എറണാകുളത്തിനും പാലക്കാടിനും ഇടയിൽ ഈ ട്രെയിൻ സർവീസ് നടത്തില്ല.
- ജനുവരി 18, 25 തീയതികളിൽ മധുരയിൽ നിന്ന് 11.35ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16327 മധുര ഗുരുവായൂർ എക്‌സ്‌പ്രസ് ആലുവയിൽ യാത്ര അവസാനിപ്പിക്കും. ആലുവയ്ക്കും ഗുരുവായൂരിനുമിടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക