ETV Bharat / bharat

സംഭല്‍ ഷഹി ജമ മസ്‌ജിദ് കിണര്‍ തര്‍ക്കം: തത്‌സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവ്, പള്ളിക്ക് കാരണം കാണിക്കല്‍ നോട്ടീസ് - SAMBHAL SHAHI MASJID WELL DISPUTE

പ്രദേശത്തെ എല്ലാ കിണറുകള്‍ക്കും മതപരമായ പ്രാധാന്യമുണ്ടെന്ന് സംഭല്‍ അധികൃതര്‍ വാദിക്കുന്നുവെന്ന് പള്ളിക്കമ്മിറ്റി.

SUPREME COURT ORDERS STATUS QUO  SC ON SAMBHAL SHAHI JAMA MASJID  UTTAR PRADESH NEWS  സംഭല്‍ ജമ മസ്‌ജിദ് കിണര്‍ തര്‍ക്കം
Representational image (ETV Bharat)
author img

By ETV Bharat Kerala Team

Published : 4 hours ago

ന്യൂഡല്‍ഹി: പള്ളിയുടെ പ്രവേശനകവാടത്തില്‍ സ്ഥിതി ചെയ്യുന്ന കിണര്‍ സംബന്ധിച്ച തര്‍ക്കത്തില്‍ സംഭലിലെ ജമ മസ്‌ജിദ് മാനേജ്മെന്‍റ് കമ്മിറ്റിക്ക് നോട്ടീസ് നല്‍കി സുപ്രീം കോടതി. വിഷയത്തില്‍ തത്‌സ്ഥിതി തുടരാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ശ്രീഹരി ക്ഷേത്രത്തിലെ കിണറാണെന്നാണ് ഹിന്ദുക്കള്‍ ഇതിനെ പറയുന്നതെന്നും അവരുടെ പൂജകള്‍ക്കും സ്‌നാനത്തിനുമായി അവര്‍ ഇത് ഉപയോഗിക്കുന്നുവെന്നും പള്ളിക്കമ്മിറ്റി പറയുന്നു.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹിന്ദുക്കളുടെ ആവശ്യത്തിനായി കിണര്‍ തുറന്ന് കൊടുക്കുന്നത് പ്രദേശത്തെ സമാധാന അന്തരീക്ഷത്തെ തകിടം മറിക്കുമെന്നാണ് പള്ളി അധികാരികളുടെ വാദം. കഴിഞ്ഞ കൊല്ലം നവംബറില്‍ കനത്ത സംഘര്‍ഷത്തിന് പ്രദേശം സാക്ഷ്യം വഹിച്ചിരുന്നു.

സര്‍വേ നടത്താനുള്ള കോടതി ഉത്തരവിനെതിരെ ഇവിടെ ആളുകള്‍ സംഘടിക്കുകയും കനത്ത പ്രതിഷേധം ഉയര്‍ത്തുകയും ചെയ്‌തിരുന്നു. ക്ഷേത്രം തകര്‍ത്താണ് മുഗള്‍ ഭരണകാലത്ത് ഇവിടെ പള്ളി പണിഞ്ഞത് എന്ന് കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍വേ നടത്താന്‍ കോടതി നിര്‍ദേശിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സംഭലിലെ ജില്ലാഭരണകൂടം നഗരത്തിലെ കിണറുകളെയും 32 ഉപേക്ഷിക്കപ്പെട്ട ക്ഷേത്രങ്ങളെയും പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും ഹര്‍ജിയില്‍ ആരോപണമുണ്ട്. പൊതുപ്രാര്‍ഥനകള്‍ക്കും ഉപയോഗങ്ങള്‍ക്കുമായി തുറന്ന് കൊടുക്കാനായി 19 കിണറുകള്‍ ഇവര്‍ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു എന്നും ഹര്‍ജിയില്‍ പറയുന്നു.

പള്ളിയുടെ പരിധിയിലുള്ള ഒരു കിണറും ഇത്തരത്തില്‍ ജില്ലാ ഭരണകൂടം അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ കിണറിന്‍റെ പകുതി ഭാഗം പള്ളിക്കുള്ളിലാണ്. മറ്റേ പകുതി പുറത്തുള്ള ഒരു കമാനത്തിനുള്ളിലുമാണ്. ഒരു മുക്കവലയിലാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. ഇടുങ്ങിയ മൂന്ന് പാതകള്‍ കൂടിച്ചേരുന്ന ഇടമാണിത്. ഇത് പള്ളിയുടെ പ്രധാന കവാടം കൂടിയാണ്. ഇവിടെ നിന്നാണ് പള്ളിയുടെ ആവശ്യങ്ങള്‍ക്കുള്ള വെള്ളവും എടുക്കുന്നത്.

പ്രദേശത്തെ മുഴുവന്‍ കിണറുകള്‍ക്കും മതപരമായ പ്രാധാന്യമുള്ളതാണെന്നാണ് സംഭല്‍ അധികൃതരുടെ വാദം. ചരിത്രപരമായ കിണറുകളുടെ വിവരങ്ങളടങ്ങിയ പോസ്റ്ററുകള്‍ സംഭലിലും പള്ളിയുടെ പരിസരപ്രദേശങ്ങളിലും പതിച്ചിട്ടുമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. പള്ളി ക്ഷേത്രമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

പള്ളിയുടെ പ്രവേശനകവാടത്തിലുള്ള സ്വകാര്യ കിണറില്‍ കോടതിയുടെ അനുമതി ഉണ്ടാകും വരെ തത്‌സ്ഥിതി തുടരണമെന്ന് കോടതി ജില്ലാ മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദിയാണ് പള്ളിക്ക് വേണ്ടി ഹാജരായത്.

കിണര്‍ സംബന്ധിച്ച് പ്രവേശനകവാടത്തില്‍ പതിച്ചിട്ടുള്ള നോട്ടീസിനെക്കുറിച്ചുള്ള രേഖകള്‍ അദ്ദേഹം കോടതിയില്‍ ഹാജരാക്കി. കിണറിന്‍റെ ചരിത്രപ്രാധാന്യത്തെക്കുറിച്ചും അഹമ്മദി ചൂണ്ടിക്കാട്ടി. കാലങ്ങളായി തങ്ങള്‍ ഈ കിണറില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. പ്രദേശത്തെ ഹരിമന്ദിര്‍ എന്ന് പരാമര്‍ശിച്ച് കൊണ്ടുള്ള പോസ്റ്ററുകളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മതപരമായ ചടങ്ങുകള്‍ ഇവിടെ ആരംഭിക്കുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.

എതിര്‍ഭാഗം കിണര്‍ ഉപയോഗിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പക്ഷപാതപരമായ നടപടിയാണ് കൈക്കൊള്ളുന്നതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

അഭിഭാഷകന്‍റെ വാദങ്ങള്‍ കേട്ട കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിന്ന് മറുപടി തേടി. അടുത്തമാസം 21ന് മുമ്പ് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

അതേസമയം കിണര്‍ പള്ളിക്ക് പുറത്താണെന്നും ആരാധനയ്ക്കായി ചരിത്രപരമായി ഉപയോഗിച്ച് വരുന്നതാണെന്നും ഹിന്ദുക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിഷ്‌ണു ശങ്കര്‍ ജെയ്‌ന്‍ വ്യക്തമാക്കി.

അതേസമയം പ്രദേശത്ത് സമാധാനപരമായ സാഹചര്യമാണ് നിലനിന്നിരുന്നതെന്നും എന്നാല്‍ ഹര്‍ജിക്കാര്‍ ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ആരോപിച്ചു. 1991ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമായി മതസ്ഥാപനങ്ങളിലെ പുനരവകാശ തര്‍ക്കത്തില്‍ രാജ്യത്തെ ഒരു കോടതിയും അന്തിമവിധികള്‍ പുറപ്പെടുവിക്കരുതെന്ന് മറ്റൊരു കൂട്ടം ഹര്‍ജികളില്‍ പരമോന്നത കോടതി ഡിസംബറില്‍ ഉത്തരവിട്ടിരുന്നു.

Also Read: സംഭാല്‍ സംഘര്‍ഷം: യോഗി സര്‍ക്കാരിന്‍റെ ബുള്‍ഡോസര്‍ നടപടികള്‍ തീവ്രമാകുന്നു, എസ്‌പി എംഎല്‍എയുടെ മേഖലയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.