ETV Bharat / state

കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കൂട്ടി; കാസർകോട്-മംഗളൂരു യാത്രയ്ക്ക് ചെലവ് കൂടും - KRTC AND KARNATAKA RTC TICKET RATE

കർണാടക ആർടിസി ബസ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് കേരളവും നിരക്ക് കൂട്ടിയത്.

KSRTC TICKET RATE HIKE  KARNATAKA RTC TICKET RATE HIKE  KASARAGOD MANGALURU BUS TICKET FARE  കെഎസ്‌ആര്‍ടി ടിക്കറ്റ് നിരക്ക്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : 3 hours ago

കാസർകോട് : കർണാടക ആർടിസി ബസ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ കേരളവും അന്തർ സംസ്ഥാന ബസുകളുടെ ചാർജ് ഉയർത്തിയത് യാത്രക്കാർക്ക് ഇരുട്ടടിയാകുന്നു. കേരളത്തിൽ നിന്നും കർണാടകയിലേക്ക് പ്രവേശിക്കുന്ന ബസുകൾക്കാണ് നിരക്ക് കൂട്ടിയത്. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് കാസർകോട് -മംഗലാപുരം യാത്രക്കാരെയാണ്.

കാസർകോട് നിന്നും മംഗലാപുരത്തേക്ക് കർണാടക ആർടിസി 6 രൂപയും കേരള ആർടിസി 5 രൂപയുമാണ് വർധിപ്പിച്ചത്. മറ്റു ജില്ലകളിൽ നിന്നും കർണാടകയിലേക്കുള്ള സർവീസ് കുറവായതിനാൽ കാസർകോട് പോലെ വലിയ രീതിയിൽ യാത്രക്കാരെ ബാധിക്കില്ല. കടക്കെണിയിൽ നിന്ന് രക്ഷനേടാനാണ് കർണാടക നിരക്ക് വർധിപ്പിച്ചതെന്നാണ് പറയുന്നത്.

75 രൂപയിൽ നിന്ന് 15 ശതമാനത്തിൽ കൂടുതലുള്ള വർധനയോടെ 6 രൂപ കൂട്ടി 81 രൂപയാണ് കാസർകോട്–മംഗലാപുരം കർണാടക ആർടിസിയുടെ പുതിയ നിരക്ക്. അതേ സമയം കേരള ആർടിസി 74 രൂപയിൽ നിന്ന് 79 രൂപയായാണ് വർധിപ്പിച്ചത്. അന്തർസംസ്ഥാന സർവീസ് കാരാറിൻ്റെ ഭാഗമായാണ് നിരക്ക് വർധനയെന്നാണ് അധികൃതരുടെ വിശദീകരണം.

KSRTC TICKET RATE HIKE  KARNATAKA RTC TICKET RATE HIKE  KASARAGOD MANGALURU BUS TICKET FARE  കെഎസ്‌ആര്‍ടി ടിക്കറ്റ് നിരക്ക്
Kerala RTC (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എന്നാൽ യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള ചാർജ് വർധന ജില്ലയിൽ നിന്ന് എല്ലാ ദിവസവും മംഗളൂരുവിലേക്കും തിരിച്ചും ജോലിക്കും, ആശുപത്രി ആവശ്യങ്ങൾക്കും മറ്റുമായി യാത്ര ചെയ്യുന്ന തങ്ങളെപോലെ ഉള്ളവരെ സാരമായി ബാധിക്കുനുവെന്ന് കച്ചവടക്കാരനായ അബ്‌ദുള്ള പറഞ്ഞു. എല്ലാ സാധനങ്ങൾക്കും വില കൂടുകയാണ്, ഇപ്പോൾ ബസ് ചാർജും കൂടി. എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയില്ലെന്ന് യാത്രക്കാരനായ മണികണ്‌ഠൻ പറഞ്ഞു.

ഈ മാസം 5ന് പുതുക്കിയ നിരക്ക് നിലവിൽ വന്നു. കാസർകോട് നിന്നും തിരിച്ചും കെഎസ്ആർടിസിയെ ആശ്രയിച്ച് മാത്രം ദിവസവും അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർ ഒട്ടേറെയാണ്. കച്ചവട ആവശ്യങ്ങൾക്ക് എത്തുന്നവർ, സ്ഥിരം തൊഴിലെടുക്കുന്ന ആളുകൾ, ആശുപത്രികളിലേക്ക് എത്തുന്ന രോഗികൾ തുടങ്ങിയ യാത്രക്കാർക്കാണ് പുതിയ മാറ്റം ഇരുട്ടടിയായി മാറിയത്. നിലവിൽ മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്കും തിരിച്ചും ഇരു സംസ്ഥാനങ്ങളിൽ നിന്നായി 36 ബസുകളാണ് സർവീസ് നടത്തുന്നത്.

ഇതോടെ ഇവരെല്ലാം യാത്ര, സ്വകാര്യ ബസുകളിലേക്ക് മാറ്റിയേക്കും. അതേ സമയം ഒറ്റയടിക്ക് ഇത്രയും പൈസ കൂട്ടിയതിനെതിരെ പ്രതിഷേധവും ശക്തമാകുന്നുണ്ട്.

Karnataka RTC (ETV Bharat)

Also Read: അതിര്‍ത്തി കടന്ന് ആനവണ്ടിയിലൊരു ടൂര്‍, തമിഴ്‌നാടും കര്‍ണാടകയും കറങ്ങാം...; ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്‌ആര്‍ടിസി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.