കേരളം

kerala

ETV Bharat / state

കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന് പാളം തെറ്റി; വഴിമാറിയത് വന്‍ ദുരന്തം - കണ്ണൂർ

Kannur Alappuzha Executive Express Derailed In Kannur : കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്‍റെ രണ്ടു കോച്ചുകൾ ഷണ്ടിങ്ങിനിടെ പാളം തെറ്റി. ശനിയാഴ്‌ച രാവിലെ സര്‍വീസ് നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ക്കിടെ കണ്ണൂര്‍ യാര്‍ഡില്‍ വെച്ചാണ് ട്രെയിനിന്‍റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയത്.

Train  train accident  ട്രെയിൻ പാളം തെറ്റി  കണ്ണൂർ
കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്‍റെ പാളം തെറ്റി

By ETV Bharat Kerala Team

Published : Jan 20, 2024, 1:34 PM IST

കണ്ണൂര്‍:കണ്ണൂര്‍ - ആലപ്പുഴ (16308) എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്‍റെ രണ്ടു കോച്ചുകൾ ഷണ്ടിങ്ങിനിടെ പാളം തെറ്റി (Kannur Alappuzha Executive Express Derailed ). ഇന്ന് പുലർച്ചെ കണ്ണൂരിലാണ് സംഭവം നടന്നത്(Kannur Alappuzha Executive Express Derailed).

ശനിയാഴ്‌ച രാവിലെ സര്‍വീസ് നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ക്കിടെ കണ്ണൂര്‍ യാര്‍ഡില്‍ വെച്ചാണ് ട്രെയിനിന്‍റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയത്. രാവിലെ 5.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ പ്ലാറ്റ് ഫോമിലേക്ക് നീക്കുന്നതിനിടെ ആയിരുന്നു അപകടം.

ട്രെയിൻ പിറകോട്ട് എടുക്കുന്നതിനിടെ പിറകിലെ രണ്ട് ബോഗികൾ പൂർണമായും ട്രാക്കിന് പുറത്താകുകയും പാളംതെറ്റിയ കോച്ചുകള്‍ ഇടിച്ച് സിഗ്നല്‍ ബോക്‌സ് തകരുകയും ചെയ്‌തു. പിന്നീട് പാളം തെറ്റിയ ബോഗികൾ മാറ്റി 6.43 ഓടെയാണ് സര്‍വീസ് ആരംഭിച്ചത്. ഇതേ തീവണ്ടിയുടെ രണ്ട് ബോഗികൾ ആണ് മുൻപ് തീ വെപ്പിൽ കത്തിയമർന്നത്.

ABOUT THE AUTHOR

...view details