ETV Bharat / state

വെണ്ണലയിൽ മകൻ അമ്മയെ കുഴിച്ചുമൂടി; മരിച്ചപ്പോള്‍ കുഴിച്ചിട്ടതെന്ന് മൊഴി, ദുരൂഹത - SON BURIED MOTHER IN VENNALA

മകൻ പ്രദീപ് കസ്‌റ്റഡിയില്‍.

VENNALA MYSTERY DEATH  SUN BURIED MOTHER ERNAKULAM  മകൻ അമ്മയെ കുഴിച്ചുമൂടി വെണ്ണല  വെണ്ണല മരണം ദുരൂഹത
Son buried his mother in Vennala (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 19, 2024, 12:17 PM IST

എറണാകുളം : വെണ്ണലയിൽ മകൻ അമ്മയെ കുഴിച്ചുമൂടി. വെണ്ണല സ്വദേശി അല്ലിയെ (75) മകൻ പ്രദീപാണ് കുഴിച്ച് മൂടിയത്. അമ്മ മരിച്ചതിനെ തുടർന്നാണ് കുഴിച്ചുമൂടിയത് എന്നാണ് മകൻ പൊലീസിന് മൊഴി നൽകിയത്. പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. മദ്യപാനിയായ പ്രദീപ് അമ്മയെ കൊന്ന് കുഴിച്ചു മൂടുകയായിരുന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മരണം ബന്ധുക്കളെയോ നാട്ടുകാരെയോ അറിയിക്കാതെ കുഴിച്ച് മൂടിയതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വയോധികയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പ്രദീപിന്‍റെ സഹോദരി വെണ്ണലയിലെ വീട്ടിൽ അമ്മയെ അന്വേഷിച്ച് എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അമ്മ മരിച്ചതിനെ തുടർന്ന് കുഴിച്ചിട്ടു എന്ന് പ്രദീപ് തന്നെയാണ് സഹോദരിയെ അറിയിച്ചത്. പാലാരിവട്ടം പൊലീസ് സംഭവ സ്ഥലത്ത് എത്തി. മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കായ ശേഷം ആശുപത്രിയിലേക്ക് മാറ്റും. പോസ്‌റ്റ്‌മോർട്ടം ഉൾപ്പടെ പൂർത്തിയാക്കിയാൽ മാത്രമേ അല്ലിയുടെ മരണം കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ.

Also Read: ഡല്‍ഹിയെ നടുക്കിയ 'ട്രിപ്പിള്‍' കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു; സഹോദരിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയത് മകൻ തന്നെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.