ETV Bharat / state

ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി നിയന്ത്രണങ്ങള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു - ELEPHANT PROCESSION IN FESTIVAL

കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടിസ്.

SUPREME COURT ELEPHANT PROCESSIONS  ആന എഴുന്നള്ളിപ്പ് നിയന്ത്രണം  തൃശൂര്‍ പൂരം ആന എഴുന്നള്ളിപ്പ്  പൂരങ്ങളില്‍ ആന
Supreme Court, Elephants (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 19, 2024, 1:00 PM IST

ന്യൂഡല്‍ഹി : ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് സുപ്രീം കോടതി സ്‌റ്റേ. നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടിസ് നൽകി. മൃഗസംരക്ഷണം ആചാരങ്ങളെ ബാധിക്കരുതെന്ന് വ്യക്തമാക്കിയ കോടതി 2012 ലെ ചട്ടങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരത്തിലെ ആന എഴുന്നള്ളിപ്പ് നടത്തണമെന്നും നിര്‍ദേശിച്ചു.

ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ആന പരിപാലന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അപ്രായോഗികമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേസമയം, അപകട സാധ്യതയുണ്ടെന്ന് അറിഞ്ഞാണ് ആളുകള്‍ ഉത്സവത്തിന് വരുന്നത് എന്നും അനിഷ്‌ട സംഭവങ്ങളുണ്ടായാല്‍ ദേവസ്വം ആണ് ഉത്തരവാദികളെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഹൈക്കോടതി ആന എഴുന്നള്ളിപ്പില്‍ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ചോദ്യം ചെയ്‌ത് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബി വി നാഗരത്ന, എന്‍ കെ സിങ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്.

Also Read: തൃശൂർ പൂരം കലക്കൽ; അന്വേഷണ പുരോഗതി അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.