ETV Bharat / state

അപ്പവും അരവണയും സ്‌റ്റോക്കുണ്ട്, ഭക്തര്‍ക്ക് ആശങ്ക വേണ്ട; എക്‌സിക്യൂട്ടീവ് ഓഫിസർ ബി മുരാരി - ARAVANA DISTRIBUTION IN SABARIMALA

ദേവസ്വം ബോർഡും സർക്കാരും നടത്തിയ കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമായി ഭക്തർക്ക് ഇത്തവണ സുഗമ ദർശനം സാധ്യമായെന്ന് ബി മുരാരി ബാബു വ്യക്തമാക്കി.

B MURARI BABU ARAVANA DISTRIBUTION  ശബരിമല വാർത്തകൾ  SABARIMALA ARAVANA DISTRIBUTION  LATEST NEWS IN MALAYALAM
Sabarimala Executive Officer B Murari Babu (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 19, 2024, 12:40 PM IST

പത്തനംതിട്ട : മണ്ഡല മകരവിളക്ക് സീസൺ കഴിയുന്നതുവരെ ഭക്തർക്ക് വിതരണം ചെയ്യാനുള്ള അരവണയും അപ്പവും ഉൾപ്പെടെയുള്ള പ്രസാദങ്ങൾ കരുതിയിട്ടുണ്ടെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ ബി മുരാരി ബാബു വ്യക്തമാക്കി. 'കഴിഞ്ഞ വർഷം മണ്ഡല സീസണിൽ അരവണ വിതരണത്തിന് നിയന്ത്രണം ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ 40 ലക്ഷം കണ്ടെയ്‌നർ അരവണ കരുതാൻ സാധിച്ചു. മാത്രമല്ല ശബരിമല സീസൺ കഴിയുന്നതുവരെ യാതൊരു നിയന്ത്രണവുമില്ലാതെ ഭക്തർ ആവശ്യപ്പെടുന്നതനുസരിച്ച് അരവണ വിതരണം ചെയ്യാൻ സാധിക്കും' എന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്‍റെ മികച്ച രീതിയിലുള്ള ഇടപെടൽ ഇത്തവണ സുഗമ ദർശനം സാധ്യമാക്കിയതിൽ നിർണായകമാണ്. ദേവസ്വം ബോർഡും വിവിധ സർക്കാർ വകുപ്പുകളും തമ്മിൽ ഇത്തവണ മികച്ച ഏകോപനമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ ബി മുരാരി സംസാരിക്കുന്നു (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇത്തവണത്തെ മുന്നൊരുക്കങ്ങളിൽ പ്രധാനം കഴിഞ്ഞ വർഷത്തെ വീഴ്‌ചകൾ മനസിലാക്കി അവ പരിഹരിക്കുക എന്നുള്ളതായിരുന്നു. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ കൃത്യമായി നിർദേശങ്ങൾ എടുക്കുകയും അവ ഫലപ്രദമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്‌തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്‌തമായി ഒരു ലക്ഷം പേർ വന്നിട്ടും സുഗമ ദർശനം സാധ്യമാകുന്നത് ദേവസ്വം ബോർഡും സർക്കാരും നടത്തിയ കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമായാണെന്ന് എക്‌സിക്യൂട്ടീവ് ഓഫിസർ ബി മുരാരി ബാബു കൂട്ടിച്ചേർത്തു.

Also Read: 'ഭക്തർക്ക് കിടക്കാൻ സ്ഥലമില്ലാത്തപ്പോഴാണ്'; ശബരിമല ഡോണർ റൂം പൂട്ടിയതില്‍ വിമർശനവുമായി ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.